Main
All Categories

Uploaded at 3 months ago | Date: 07/08/2019 18:03:58

പുതുക്കാട് പഞ്ചായത്തില്‍ ലോകമുലയൂട്ടല്‍ വാരം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എന്‍. വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ. നിഷ വിഷയാവതരണം നടത്തി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശ്യാമള,  അംഗന്‍വാടി അധ്യാപിക സുമ, പഞ്ചായത്തംഗങ്ങളായ രാജു തളിയപറമ്പില്‍, മുരളി മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.  ബോധവത്ക്കരണത്തിന്റെ ഭാഗമായി അംഗന്‍വാടി വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഫ്‌ളാഷ്‌മോബും ഉണ്ടായിരുന്നു. ആഗസ്റ്റ് 1 മുതല്‍ 7 വരെയാണ് ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടല്‍ പ്രാപ്തമാക്കുക എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍വാരം ഉയര്‍ത്തുന്ന സന്ദേശം.  മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമാണ് മുലയൂട്ടല്‍ വാരാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.