Main
All Categories

Uploaded at 2 weeks ago | Date: 07/08/2019 18:05:02

വിയ്യൂര്‍ ജില്ലാ ജയിലില്‍ തടവുകാരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. സൂപ്രണ്ട് എസ്.സജീവനെയാണ് ജയില്‍ ഡി.ഐ.ജിയുടെയും, ജയില്‍ ഡി.ജി.പിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ജൂലായ് 19ന് ഡി.ജി.പി ഋഷിരാജ് സിങ് വിയ്യൂര്‍ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ജീവനക്കാര്‍ മര്‍ദ്ദിക്കുന്നതായി തടവുകാര്‍ പരാതി നല്‍കിയിരുന്നു. അന്ന് തന്നെ അസി.പ്രിസണ്‍ ഓഫീസര്‍മാരായ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും 38 പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. തടവുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ ഡോക്ടര്‍ പരിശോധന നടത്തിയതില്‍ മര്‍ദ്ദനം സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു തല്‍ക്ഷണ നടപടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ഐ.ജിയോട് ഡി.ജി.പി നിര്‍ദ്ദേശിച്ചിരുന്നു. സൂപ്രണ്ട് എസ്.സജീവനില്‍ നിന്നും മേല്‍നോട്ടക്കുറവുണ്ടായതാണ് ഇതിന് കാരണമെന്നും, ജയില്‍ ചട്ടങ്ങളുടെ ലംഘനം നടത്തിയിട്ടുള്ളതായും, മര്‍ദ്ദനമേറ്റ വിവരം അറിഞ്ഞിട്ടും കാര്യങ്ങള്‍ അന്വേഷിക്കുകയോ ആവശ്യമായ ചികില്‍സ യഥാസമയം ലഭ്യമാക്കുകയും, രാത്രികാല റൗണ്ട്‌സിന് പോകുന്നതില്‍ അലംഭാവം കാണിക്കുന്നതുമടക്കം ഗുരതരമായ വീഴ്ചയുണ്ടായെന്ന ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി നല്‍കിയ നടപടി ശുപാര്‍ശാ റിപ്പോര്‍ട്ടിലാണ് സസ്‌പെന്‍ഷന്‍

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.