Main
All Categories

Uploaded at 2 weeks ago | Date: 14/02/2020 10:01:25

വിയ്യൂര്‍ സെന്‍ട്രല്‍  ജയിലില്‍ നിന്നും ആഘോഷപൂര്‍വ്വം രഥവും കാവടിയാട്ടവുമെത്തി.. വിയ്യൂര്‍ മണലാറുകാവ് വേലാഘോഷം വര്‍ണ്ണാഭമായി.സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ സ്ഥാപനം പ്രത്യേകിച്ച് ജയില്‍  പങ്കാളികളാവുന്ന ഏക ഉല്‍സവാഘോഷമാണ് ഇത്. ശിങ്കാരിമേളവും നാദസ്വരവും മേളം തീര്‍ത്തപ്പോള്‍ പൂക്കാവടിയും, പീലിക്കാവടികളും ജയില്‍മുറ്റത്ത് നിറഞ്ഞാടി. തടവുകാര്‍ തന്നെയായിരുന്നു രഥമെഴുന്നെള്ളിച്ചതും കാവടിയാടിയിരുന്നതും. പാരമ്പര്യാവകാശപ്പെരുമയായി വിയ്യൂര്‍ ജയിലില്‍ നിന്നും തടവുകാരുടെ കാവടിയാട്ടവും രഥമെഴുന്നെള്ളിപ്പുമായി മണലാറുകാവ് വേല ആഘോഷിച്ചു. പകലും രാത്രിയിലും ഒമ്പത് കാവടിസംഘങ്ങളെത്തി ആട്ടം നടത്തി. വിയ്യൂര്‍ മണലാറുകാവ്. സെന്‍ട്രല്‍ ജയിലിന് പുറമെ, വിയ്യൂര്‍ എഴുത്തച്ഛന്‍ സമാജം, വിയ്യൂര്‍ ബാലസംഘം, പാടൂക്കാട് ബാലസംഘം പടിഞ്ഞാറ്റുമുറി, പാണ്ടിക്കാട് ന്യൂ കേരള കാവടിസമാജം, വിയ്യൂര്‍ ഗുരുദേവസമാജം കാവടി, വിയ്യൂര്‍ കാവ്യചേതന, തന്നേങ്കാട് ശ്രീനാരായണ കാവടിസമാജം, വിയ്യൂര്‍ കലാരഞ്ജിനി എന്നിവിടങ്ങളില്‍ നിന്നാണ് കാവടിയാട്ടങ്ങളെത്തുന്നത്. വൈകീട്ട് ആനയെഴുന്നെള്ളിപ്പും നടന്നു. മണലാറുകാവ് ക്ഷേത്രത്തിലെ ഉല്‍സവത്തിന് രഥത്തില്‍ എഴുന്നള്ളിപ്പുണ്ട്. ഈ രഥം പുറപ്പെടുന്നത് ജയിലില്‍ നിന്നുമാണ്. തടവുകാര്‍ തേക്കിന്‍തടിയില്‍ നിര്‍മിച്ച രഥമാണ് എഴുന്നെള്ളിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഉദ്യോഗസ്ഥരും തടവുകാരും ചേര്‍ന്ന് പുതിയ രഥം നിര്‍മ്മിച്ചത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.