Main
All Categories

Uploaded at 1 week ago | Date: 12/06/2019 10:24:27

പൂട്ടിക്കിടക്കുന്ന വിജയലക്ഷ്മി കാഷ്യൂ കമ്പനിയുടെ മുരിയാട്, കുട്ടനെല്ലൂര്‍ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണത്തിനും മറ്റും സര്‍ക്കാര്‍ നല്‍കിവരുന്ന എക്സ് ഗ്രേഷ്യ തുടങ്ങി ധനസഹായങ്ങള്‍ തുടര്‍ന്ന് ബാങ്ക് വഴി മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്ന് കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അതിനാല്‍ കമ്പനികളിലെ 58 വയസ്സ് തികയാത്തവരും, അംശാദായം തിരിച്ചുവാങ്ങിയിട്ടില്ലാത്തതുമായ തൊഴിലാളികള്‍ അവരുടെ ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, അംഗത്വ കാര്‍ഡ്, ഇ.എസ്.ഐ. കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജൂണ്‍ 25 ന് മുമ്പായി അതാതു കമ്പനികളില്‍ ഏല്‍പ്പിക്കണം. 

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.