Main
All Categories

Uploaded at 1 week ago | Date: 13/04/2019 12:21:17

വരന്തരപ്പിള്ളി വേലൂപ്പാടത്ത് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ല് ബൈക്കിലെത്തിയ രണ്ട് പേര്‍ കല്ലെറിഞ്ഞു തകര്‍ത്തു. 

തൃശൂര്‍ - പാലപ്പിള്ളി റൂട്ടിലോടുന്ന ജോയ് ബാഡ് ബോയ് എന്ന ബസിന്റെ മുന്‍വശത്തെ ചില്ലാണ് കല്ലെറിഞ്ഞ് തകര്‍ത്തത്.ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. 

നടുറോഡില്‍ ബൈക്ക് നിര്‍ത്തിയ ശേഷം ഒരാള്‍ ഇറങ്ങിവന്നാണ് കല്ലെറിഞ്ഞതെന്ന് ബസിന്റ ഡ്രൈവര്‍ പറഞ്ഞു.

ബസിനുള്ളില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ പുറത്തിറങ്ങുമ്പോഴേക്കും കല്ലെറിഞ്ഞയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മറ്റൊരു ബസിലെ ഡ്രൈവറാണ് കല്ലെറിഞ്ഞതെന്ന് പറയുന്നു. ബസുകള്‍ തമ്മിലുള്ള സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്‍കി.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.