Main
All Categories

Uploaded at 2 weeks ago | Date: 07/08/2019 17:56:58

 വാസുപുരം, സെന്റ് ആന്റണീസ് ഇടവകയില്‍ മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റേയും ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും സ്വര്‍ഗ്ഗാരോഹണ തിരുനാളിന് കൊടിയേറി. സഹൃദയ എം.ബി.എ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ കൊടികയറ്റം നിര്‍വ്വഹിച്ചു. ആയിരത്തി അഞ്ഞൂറിലധികം വ്യക്തികള്‍ പ്രസുദേന്തി സ്ഥാനം ഏറ്റെടുത്താണ് ഈ വര്‍ഷത്തെ തിരുനാള്‍ നടത്തുന്നത്. ഒന്‍പത് ദിവസത്തെ നൊവേനക്കും വിശുദ്ധ കുര്‍ബ്ബാനക്കും തുടര്‍ച്ചയായി ആഗസ്റ്റ് 14, 15 തിയതികളില്‍ തിരുനാള്‍ ആഘോഷിക്കും. പതിനാലിന് വൈകീട്ട്  4.30 ന് പ്രസുദേന്തി വാഴ്ചക്കു ശേഷം വിശുദ്ധ അന്തോണീസിന്റെ പൊന്‍നാവ് എഴുന്നള്ളിപ്പ് നടക്കും. പതിനഞ്ചാം തിയതി രാവിലെ 9.30 ന് ഫാ. ഷിബു നെല്ലിശ്ശേരി തിരുനാള്‍ പാട്ടുകുര്‍ബ്ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.ബിവിന്‍ കളമ്പാടന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് നേര്‍ച്ചഭക്ഷണ വിതരണം ഉണ്ടായിരിക്കും

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.