Main
All Categories

Uploaded at 1 week ago | Date: 09/02/2019 10:30:23

ക്ലാസിക്കല്‍ കലാകാരെ പരിപോഷിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പും കൊടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷയായിരുന്നു. യുവഗായിക ശ്രീലക്ഷ്മി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആര്‍. പ്രസാദന്‍, പി.സി. സുബ്രന്‍, ഷീല മനോഹരന്‍, അമ്പിളി ശിവരാജന്‍, പ്രേമ കുട്ടന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ദിവ്യ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായഎം.എന്‍. ജയന്‍. വി.കെ. ലതിക, കലാപ്രിയ സുരേഷ്, വി.വി. ജസ്റ്റിന്‍, ഷാജു കാളിയേങ്കര, അംബിക സഹദേവന്‍, സെക്രട്ടറി ഇന്‍ചാര്‍ജ്, യു.ജി. സരസ്വതി എന്നിവര്‍ പ്രസംഗിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.