• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ഇന്ത്യന്‍ കോഫിബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെതിരെ തൃശൂര്‍ ആസ്ഥാനത്ത് നടക്കുന്ന തൊഴിലാളികളുടെ സമരം ശക്തമാകുന്നു.


ഇന്ത്യന്‍ കോഫിബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെതിരെ 
തൃശൂര്‍ ആസ്ഥാനത്ത് നടക്കുന്ന തൊഴിലാളികളുടെ സമരം ശക്തമാകുന്നു.   
സമരം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ പടിക്കല്‍ ധര്‍ണ്ണ സംഘടിപ്പിച്ചു
    ഇതുവരെ സംഘത്തിന്റെ തൃശൂര്‍ ശക്തന്‍സ്റ്റാന്റിനു സമീപമുള്ള 
ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് സംഘത്തിന്റെ ആസ്ഥാനത്തുമാത്രമായിരുന്നു ഉപരോധസമരം നടന്നുവന്നിരുന്നത്.  
ഈ സമരമാണ് ഇപ്പോള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.  
ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിന് എതിരെയാണ് 
സൊസൈറ്റി ആസ്ഥാനത്തേയും ഇന്ത്യന്‍ കോഫി ഹൗസിലേയും തൊഴിലാളികള്‍ സമരം നടത്തുന്നത്. 
 സമരത്തെ പിന്തുണച്ച് വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിരിരുന്നു.  
കോര്‍പ്പറേഷന്‍ പരിസരത്തു നടന്ന പ്രതിഷേധത്തില്‍ തൃശൂര്‍ എറണാകുളം ജില്ലകളിലെ തൊഴിലാളികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.  
പിരിച്ചുവിടലിനെതിരെ ഹൈക്കോടതിയിലുള്ള കേസ് തിങ്കളാഴ്ച പരിഗണിക്കും

NEWS VIDEO'S
NCTV NEWS

NCTV NEWS