• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

മണിയുടെ അവസാന സിനിമയോട് വിതരണക്കാരും, എക്‌സ്ബിറ്റേഴ്‌സും പുലര്‍ത്തിയത്‌ ക്രൂരമായ അവഗണ


കലാഭവന്‍ മണിയെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയവര്‍ മരണ ശേഷവും  അദ്ദേഹത്തോടുള്ള വൈരാഗ്യം തുടരുകയാണെന്ന് കലാഭവന്‍ മണി സേവന സമിതി ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളും അവസാന ചിത്രത്തിന്റെ നിര്‍മ്മാതാവും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 
മണിയുടെ അവസാന  സിനിമയോട് വിതരണക്കാരും, എക്‌സ്ബിറ്റേഴ്‌സും പുലര്‍ത്തിയ ക്രൂരമായ അവഗണയാണ് ചിത്രം ജനങ്ങളില്‍ എത്താതെ പോയതിന്റെ കാരണമെന്നാണ് ആരോപണം.
പോയ് മറഞ്ഞു പറയാതെ എന്ന ചിത്രം മാസങ്ങള്‍ മുന്‍പ് ചിത്രീകരണം പൂര്‍ത്തിയായതാണ്. എന്നാല്‍ പല കാരണങ്ങളാല്‍ റിലീസിംഗ് നീണ്ടുപോകുകയായിരുന്നു.
സൂപ്പര്‍ താരങ്ങളടങ്ങു ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും ഇവര്‍ പരാതി ഉന്നയിച്ചു.
കഴിഞ്ഞ രണ്ടിന് ചിത്രം കേരളത്തിലെ 60 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തു.  എന്നാല്‍ പിറ്റേ ദിവസം ചിത്രം എല്ലായിടത്തും നീക്കം ചെയ്തു.
ഇതിന് പിന്നിലും മണിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
കലാഭവന്‍ മണി സേവന സമിതി സ്ഥാപക പ്രസിഡന്റ് അജില്‍ മണിമുത്ത്,  അര്‍ച്ചന ആലപ്പുഴ, പോയ് മറഞ്ഞു പറയാതെ എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ സൂരജ് എസ് മേനോന്‍, ചേലോട്ട് സുകുമാരന്‍ മേനോന്‍, എഴുത്തുകാരന്‍ സലിം ഇന്ത്യ എന്നിവര്‍ തൃശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

NEWS VIDEO'S
NCTV NEWS

NCTV NEWS