• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

കരിപ്പൂര്‍ റണ്‍വേ തുറക്കുന്നു


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ  പൂര്‍ണമായും തുറന്നു കൊടുക്കും. റണ്‍വേ കാര്‍പറ്റിങ് ജോലികളുടെ രണ്ടാംഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബറില്‍ നവീകരണം പൂര്‍ത്തിയാകും

കരിപ്പൂര്‍ വഴി സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ഇനി മുതല്‍ ഭാരം കുറച്ച് സര്‍വീസ് നടത്തേണ്ടതില്ല. കാര്‍ഗോയും മുഴുവന്‍ സീറ്റിലും യാത്രക്കാരേയും കൊണ്ടുപോകാം. കുറച്ച് മിനുക്കുപണികള്‍ കൂടി ബാക്കിയുളളതുകൊണ്ട് റണ്‍വേ ഉപയോഗിക്കുന്നതിനുളള സമയനിയന്ത്രണം തുടരും. നിലവില്‍ രാത്രി എട്ടു മുതല്‍ പകല്‍ പന്ത്രണ്ട് വരേയാണ് വിമാനസര്‍വീസ് നടത്താന്‍ അനുമതിയുളളത്.

എയര്‍പോര്‍ട്ട് നവീകരണത്തെ തുടര്‍ന്ന് റണ്‍വേയുടെ 400 മീറ്റര്‍ കുറച്ച് 2450 മീറ്ററിലാണ് സര്‍വീസ് നടത്തിയിരുന്നത്. ബലപ്പെടുത്തിയതോടെ 2850 മീറ്റര്‍ റണ്‍വേ പൂര്‍ണമായും ഉപയോഗപ്പെടുത്താനാകും. നിലവില്‍ ചെറിയ വിമാനങ്ങള്‍ക്ക് മാത്രമാണ് സര്‍വീസ് നടത്താന്‍ അനുമതിയുളളത്. നവീകരണം പൂര്‍ത്തിയായാലും വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

NEWS VIDEO'S
NCTV NEWS

NCTV NEWS