• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമ 'ആമി'യുടെ ഷൂട്ടിംഗ് 24ന് ആരംഭിക്കുമെന്ന് സംവിധായകന്‍ കമല്‍.


മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന
സിനിമ 'ആമി'യുടെ ഷൂട്ടിംഗ് 24ന് ആരംഭിക്കുമെന്ന് സംവിധായകന്‍ കമല്‍.  
മഞ്ജുവാര്യരാണ് മാധവിക്കുട്ടിയായി അഭിനയിക്കുന്നത്.  
തൃശൂര്‍ പുന്നയൂര്‍ക്കുളത്തെ മാധവിക്കുട്ടിയുടെ ഓര്‍മകള്‍ ജ്വലിക്കുന്ന നീര്‍മാതാളത്തിന്റെ ചുവട്ടില്‍ നിന്നാണ് ഷൂട്ടിംഗ് ആരംഭിക്കുക… 
കുട്ടിക്കാലമാണ് പുന്നയൂര്‍ക്കുളത്ത് ഷൂട്ട് ചെയ്യുന്നത്.  
പിന്നീട് ഒറ്റപ്പാലത്ത് സിനിമയുടെ മറ്റു ഭാഗങ്ങള്‍ ചിത്രീകരിക്കും.  
വിദ്യാബാലന്‍ പിന്‍മാറിയതിനുശേഷം മാധവിക്കുട്ടിയുടെ ഭാഗം അഭിനയിക്കാന്‍ എഴുത്തുകാരികളടക്കം നിരവധി പേരാണ് സന്നദ്ധത അറിയിച്ചത്.  
പക്ഷേ മഞ്ജുവാര്യരാണ് അതിന് പറ്റിയ കഥാപാത്രമെന്ന് കരുതിയതുകൊണ്ടാണ് തീരുമാനമെടുത്തത്. 
ബൈറ്റ്.., കമല്‍  (മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായി അഭിനയിക്കും. ) 
മാധവിക്കുട്ടിയെക്കുറിച്ച് ആര്‍ക്കും സിനിമയെടുക്കാനുള്ള അനുവാദമുണ്ട്.  
പക്ഷേ മാധവിക്കുട്ടിയുടെ മക്കളുമായി സംസാരിച്ച് അനുവാദം വാങ്ങിയതിനുശേഷമാണ് സിനിമയെടുക്കാന്‍ തീരുമാനിച്ചതെന്ന് കമല്‍ പറഞ്ഞു.  
ഈ സിനിമ തന്റെ ഡ്രീം പ്രോജക്ടായതിനാലാണ് എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തത്. 
 മലപ്പുറത്ത് സിപിഎം സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് ... 
സിനിമയില്‍ ശ്രദ്ധിക്കുന്നതുകൊണ്ട് രാഷ്ട്രീയ രംഗത്തേക്കിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലന്നായിരുന്നു  മറുപടി 
 ബൈറ്റ്.., കമല്‍  (മലപ്പുറത്ത് സ്ഥാനാര്‍ഥിയാകില്ല

NEWS VIDEO'S
NCTV NEWS

NCTV NEWS