• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാര്‍ തിരിച്ചെത്തി


കൊച്ചി: ലിബിയയില്‍ കുടുങ്ങിയ മലയാളികളടക്കം 16 പേര്‍ നെടുമ്പാശേരിയിലെത്തി. 13 പേരുടെ സംഘം ഉടനെത്തും. 17 മലയാളികളടക്കം 29 പേരാണ് സംഘത്തിലുളളത്. വിസ കാലാവധി അവസാനിച്ചിട്ടും ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടിലെത്താനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. ലിബിയയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് സംഘത്തില്‍ ഏറിയ പങ്കും. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ വഴിതെളിഞ്ഞത്.

NEWS VIDEO'S
NCTV NEWS

NCTV NEWS