• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

സോഡിയം കുറഞ്ഞാല്‍


 

 

കോശങ്ങളുടെ പുറത്ത് പ്ളാസ്മയില്‍ കാണുന്ന മൂലകമാണ് സോഡിയം. ഛര്‍ദി, വിട്ടുമാറാത്ത വയറിളക്കം, കൂടാതെ മൂത്രം പോകാന്‍ സഹായിക്കുന്ന ഡയൂറട്ടിക്സ് മരുന്നുകള്‍ ഉപയോഗിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ സോഡിയം കുറയാറുണ്ട്. പൊതുവെ പ്രായമേറിയവരിലാണ് ഈ പ്രശ്നം ആവര്‍ത്തിക്കുക.

സോഡിയം നോര്‍മല്‍ നിലയില്‍ 136 മുതല്‍ 146 മില്ലി ഇക്വലന്റ്/ലീറ്റര്‍ വേണം. ചിലപ്പോള്‍ സോഡിയം നമുക്ക് ആവശ്യമുള്ള അളവില്‍ കാണും.

എന്നാല്‍, ശരീരത്തില്‍ ജലാംശം കൂടുതലായാലും സോഡിയം കുറയുന്ന അതേ അവസ്ഥ (റിലേറ്റീവ് റിഡക്ഷന്‍) സംഭവിക്കാം. മൂത്രത്തിന്റെ ഉല്പാദനം തടയുന്ന ആന്റി ഡയൂററ്റിക് ഹോര്‍മോണ്‍ കൂടുതലാകുന്ന സാഹചര്യമാണിത്. സ്ട്രോക്, കാന്‍സര്‍, ദീര്‍ഘകാലശ്വാസ കോശ രോഗങ്ങള്‍ തുടങ്ങിയവ മൂലം ഈ അവസ്ഥ വരാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ മാനസ്സികസംഘര്‍ഷം പോലും ഇത്തരം ഹോര്‍മോണ്‍ ഉല്പാദനത്തെ വേഗത്തിലാക്കും. കരള്‍വീക്കം, ഹൃദയസ്തംഭനം, വൃക്കകളുടെ തകരാര്‍ തുടങ്ങിയവ മൂലം സോഡിയം കുറയാം.

സോഡിയം 136 മില്ലി ഇക്വലന്റ്/ലീറ്ററില്‍ കുറഞ്ഞാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. അപസ്മാര ലക്ഷണങ്ങള്‍ മുതല്‍ തീവ്രമായ അബോധാവസ്ഥ (കോമ) വരെ സംഭവിക്കാം. സോഡിയം കുറയുന്നതു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. ഒരാളില്‍ പെട്ടെന്ന് സോഡിയം കുറഞ്ഞാല്‍ സ്വഭാവവ്യതിയാനം, ക്ഷീണം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ വാരാം.

സോഡിയം കുറയുന്ന അവസ്ഥയുണ്ടാകുമ്ബോള്‍ ശുദ്ധ ജലത്തോടൊപ്പം ഉപ്പിന്റെ അംശം കൂടി ശരീരത്തിന് കിട്ടണമെന്നതാണ് പ്രധാനം. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

*ഛര്‍ദി, അതിസാരം എന്നിവയുണ്ടായാല്‍ ഉപ്പിട്ട കഞ്ഞിവെള്ളം കൊടുക്കാം. *ഒആര്‍എസ് ലായനി നല്ലതാണ്. വീട്ടില്‍ ഈ ലായനി ഇല്ലെങ്കില്‍ എളുപ്പം ചെയ്യാവുന്നത്. ഒരു ഗ്ളാസ് ശുദ്ധജലത്തില്‍ ഒരു ചെറിയ സ് പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ ത്ത് കുടിക്കുക. *ഒരു ദിവസം പോകുന്ന മൂത്രം അളക്കുക. ഇ തിനേക്കാള്‍ 500 എം.എല്‍ കൂടുതല്‍ വെള്ളം കുടിക്കണം. *മൂത്രം പോകാന്‍ സഹായിക്കുന്ന ഡയൂററ്റിക്സ് മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഉപയോ ഗിക്കരുത്.

NEWS VIDEO'S
NCTV NEWS

NCTV NEWS