• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

മൈ​​​ഗ്രെ​​​യിന്‍ പ്ര​​​തി​​​രോ​​​ധിക്കാം


 

ശി​ര​സ്സി​ന്റെ ഒ​രു പ​കു​തി​യെ​മാ​ത്രം ആ​ശ്ര​യി​ച്ച്‌ ഒ​ട്ട​ന​വ​ധി ല​ക്ഷ​ണ​ങ്ങ​ളോ​ടെ കാ​ണു​ന്ന ശ​ക്ത​മായ ത​ല​വേ​ദ​ന​യാ​ണ് മൈ​ഗ്രെ​യിന്‍. മ​റ്റു​ള്ള ത​ല​വേ​ദ​ന​ക​ളില്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ട​വേ​ള​ക​ളില്‍ മാ​ത്ര​മാ​ണ് രോ​ഗി​ക്ക് ത​ല​വേ​ദന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ട​വേ​ള​യു​ടെ ദൈര്‍​ഘ്യം ഓ​രോ​രു​ത്ത​രി​ലും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ചി​ല​രില്‍ കേ​വ​ലം മ​ണി​ക്കൂ​റു​കള്‍ മാ​ത്ര​വും മ​റ്റു ചി​ല​രില്‍ ദി​വ​സ​ങ്ങ​ളോ​ള​വും നീ​ണ്ടു​നില്‍​ക്കാ​റു​ണ്ട്. അ​തു​പോ​ലെ രോ​ഗ​ത്തി​ന്റെ തീ​വ്ര​ത​യും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. അ​നു​ബ​ന്ധ​ല​ക്ഷ​ണ​ങ്ങ​ളില്‍ പ്ര​ധാ​നം ഛര്‍​ദ്ദി​യും താ​ത്ക്കാ​ലി​ക​മായ കാ​ഴ്ച​വൈ​ക​ല്യ​ങ്ങ​ളു​മാ​ണ്.മൈ​ഗ്രെ​യിന്‍ ചെ​റിയ പ്രാ​യ​ത്തില്‍ ത​ന്നെ ആ​രം​ഭി​ക്കാ​റു​ണ്ട്. മു​തിര്‍​ന്ന​വ​രെ അ​പേ​ക്ഷി​ച്ച്‌ ചെ​റു​പ്പ​ക്കാ​രില്‍ രോ​ഗ​ത്തി​ന്റെ തീ​വ്രത കൂ​ടു​ത​ലും ഇ​ട​വേ​ള​ക​ളു​ടെ ദൈര്‍​ഘ്യം കു​റ​വു​മാ​യി​രി​ക്കും. വി​ദ്യാര്‍​ത്ഥി​ക​ളില്‍ ഇ​ട​വി​ട്ടി​ട​വി​ട്ട് ത​ല​വേ​ദന വ​രു​ന്ന​ത് പ​ഠ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാം. രോ​ഗം വ​രാ​നു​ള്ള സാ​ധ്യത പു​രു​ഷ​ന്മാ​രേ​ക്കാള്‍ സ്ത്രീ​ക​ളില്‍ മൂ​ന്ന് മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ്. ചെ​റു​പ്രാ​യ​ത്തില്‍ ആ​രം​ഭി​ക്കു​ന്ന മൈ​ഗ്രെ​യിന്‍ സാ​ധാ​രണ ആണ്‍​കു​ട്ടി​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രാ​റു​ള്ള​ത്. മൈ​ഗ്രെ​യിന്‍ വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ചില ല​ക്ഷ​ണ​ങ്ങള്‍ കാ​ണാ​റു​ണ്ട്, മാ​ന​സിക സ​മ്മര്‍​ദ്ദം, ചില ഭ​ക്ഷ​ണ​പ​ദാര്‍​ത്ഥ​ങ്ങ​ളോ​ട് അ​മിത ആ​ര്‍​ത്തി, ക​ഴു​ത്തു​വേ​ദ​ന, കാ​ഴ്ച​യ്ക്ക് മ​ങ്ങല്‍, അ​മിത ദാ​ഹം, അ​ധി​ക​മാ​യി മൂ​ത്രം പോ​വു​ക, ക്ഷീ​ണം തു​ട​ങ്ങിയ ല​ക്ഷ​ണ​ങ്ങള്‍ ക​ണ്ടു​ക​ഴി​ഞ്ഞാല്‍ അ​ത് രോ​ഗം വ​രാന്‍ പോ​കു​ന്നു​ന്ന​തി​ന്റെ സൂ​ച​ന​യാ​യി എ​ളു​പ്പം മ​ന​സി​ലാ​ക്കാ​നും അ​തി​ന​നു​സ​രി​ച്ച്‌ മുന്‍​ക​രു​ത​ലു​കള്‍ എ​ടു​ക്കാ​നും ക​ഴി​യും.​എ​ല്ലാ മൈ​ഗ്രെ​യിന്‍ രോ​ഗി​ക​ളി​ലും ഇ​ത് കാ​ണ​ണ​മെ​ന്നി​ല്ല.

ത​ല​വേ​ദ​ന​യോ​ടൊ​പ്പ​മോ അ​തി​നു തൊ​ട്ടു​മുന്‍​പോ ഓറ ല​ക്ഷ​ണ​ങ്ങള്‍ പ്ര​ക​ട​മാ​കാ​റു​ണ്ട്. 80 ശ​ത​മാ​നം ല​ക്ഷ​ണ​ങ്ങ​ളും കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രി​ക്കും. ക​ണ്ണി​നു മു​ന്നില്‍ തി​ള​ക്ക​മു​ള്ള വ​സ്തു​ക്ക​ളും ആ​കൃ​തി​ക​ളും കാ​ണു​ക, കാ​ഴ്ച​ക്ക് താ​ത്ക്കാ​ലി​ക​മാ​യി മ​ങ്ങ​ലു​ണ്ടാ​കു​ക, വെ​ളി​ച്ച​ത്തില്‍ നോ​ക്കാന്‍ പ്ര​യാ​സം, ചെ​വി​യില്‍ മൂ​ളല്‍, നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത ചില ച​ല​ന​ങ്ങള്‍ ശ​രീ​ര​ത്തി​ന് സം​ഭ​വി​ക്കുക തു​ട​ങ്ങിയ ല​ക്ഷ​ണ​ങ്ങ​ളൊ​ക്കെ ഓ​റ​യു​ടെ ഭാ​ഗ​മാ​യി കാ​ണാ​റു​ണ്ട്. ഇവ സാ​വ​ധാ​നം ആ​രം​ഭി​ക്കു​ക​യും 20 മി​നി​ട്ട് മു​തല്‍​ഒ​രു മ​ണി​ക്കൂ​ര്‍ വ​രെ നീ​ണ്ടു​നില്‍​ക്കു​ക​യും ചെ​യ്യും. മൈ​ഗ്രെ​യിന്‍ ത​ല​വേ​ദന സാ​ധാ​രണ 6 മ​ണി​ക്കൂര്‍ മു​തല്‍ 2 ദി​വ​സം വ​രെ നീ​ണ്ടു​നില്‍​ക്കാ​റു​ണ്ട്. ചി​ല​രില്‍ അ​തി​ല​ധി​ക​വും കാ​ണും. ത​ല​യു​ടെ ഒ​രു പ​കു​തി​യില്‍ ശ​ക്ത​മാ​യി സ്പ​ന്ദി​ക്കു​ന്ന പോ​ലെ​യു​ള്ള ത​ല​വേ​ദ​ന​യാ​ണ് രോ​ഗ​ത്തി​ന്റെ പ്ര​ധാന ല​ക്ഷ​ണം. അ​തി​നോ​ട​നു​ബ​ന്ധ​മാ​യി ഛര്‍​ദ്ദി, വെ​ളി​ച്ച​ത്തില്‍ നോ​ക്കാന്‍ പ്ര​യാ​സം, ശ​ബ്ദാ​സ​ഹി​ഷ്ണു​ത, കാ​ഴ്ച മ​ങ്ങല്‍, ത​ല​യ്ക്ക് ഭാ​രം കു​റ​ഞ്ഞ​തു​പോ​ലെ​യു​ള്ള തോ​ന്നല്‍ തു​ട​ങ്ങി ചി​ല​രില്‍ ബോ​ധ​ക്ഷ​യം വ​രെ സം​ഭ​വി​ക്കാ​റു​ണ്ട്. ക്ര​മേണ രോ​ഗ​ല​ക്ഷ​ണ​ങ്ങള്‍ കു​റ​ഞ്ഞു​വ​രി​ക​യും ആ​ശ്വാ​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

ചി​കി​ത്സ​യില്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങള്‍ 
രോ​ഗ​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഘ​ട​ക​ങ്ങള്‍ ഒ​ഴി​വാ​ക്കുക എ​ന്ന​താ​ണ് മൈ​ഗ്രെ​യിന്‍ ചി​കി​ത്സ​യില്‍ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ക്കേ​ണ്ട​ത്. രോ​ഗി​കള്‍​ക്ക് മൈ​ഗ്രെ​യിന്‍ t​r​i​g​g​e​r​i​ng ഘ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ച്‌ വ്യ​ക്ത​മായ അ​വ​ബോ​ധം നല്‍​കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. ഈ ഘ​ട​ക​ങ്ങള്‍ ഒ​ഴി​വാ​ക്കു​ന്ന​തു​വ​ഴി ഇ​ട​വി​ട്ടി​ട​വി​ട്ട് രോ​ഗം വ​രു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ത​ട​യാന്‍ ക​ഴി​യും. താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങള്‍ മൈ​ഗ്രെ​യിന്‍ രോ​ഗി​കള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

1. പ​കല്‍ ഉ​റ​ങ്ങു​ന്ന​തും രാ​ത്രി ഉ​റ​ക്ക​മി​ള​ച്ചി​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക. എ​ല്ലാ ദി​വ​സ​വും ഒ​രേ സ​മ​യ​ത്തു ത​ന്നെ ഉ​റ​ങ്ങു​ക​യും ഉ​റ​ക്ക​മു​ണ​രു​ക​യും ചെ​യ്യു​ന്ന​ത് ശീ​ലി​ക്കു​ക.
2. ചി​ട്ട​യായ ഭ​ക്ഷ​ണ​ക്ര​മം ശീ​ല​മാ​ക്കു​ക. രാ​ത്രി വൈ​കി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ഞ്ഞ​യു​ടന്‍ ഉ​റ​ങ്ങാന്‍ കി​ട​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക. ബേ​ക്ക​റി സാ​ധ​ന​ങ്ങള്‍, എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങള്‍,​പ​ഴ​കിയ ആ​ഹാ​ര​ങ്ങള്‍, ഫാ​സ്റ്റ് ഫു​ഡ്, അ​ച്ചാ​റു​കള്‍, അ​ധി​കം പു​ളി​യു​ള്ള സാ​ധ​ന​ങ്ങള്‍ തു​ട​ങ്ങി​യവ ഒ​ഴി​വാ​ക്കു​ക,​ഉ​പ​വ​സി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക,
3. ജീ​വി​ത​ച​ര്യ​കള്‍ ക്ര​മീ​ക​രി​ക്കു​ക. മാ​ന​സി​ക​സ​മ്മര്‍​ദ്ദം ഉ​യര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളില്‍ നി​ന്ന് പ​ര​മാ​വ​ധി ഒ​ഴി​ഞ്ഞു​നില്‍​ക്കു​ക.
4. ശ​രീ​ര​ത്തി​ന് അ​ധി​കം ആ​യാ​സം നല്‍​കാ​ത്ത ചെ​റിയ വ്യാ​യാ​മ​ങ്ങള്‍ പ​തി​വാ​യി ചെ​യ്യു​ക. ശ​രീ​ര​ത്തി​നും മ​ന​സ്സി​നും ഉ​ന്മേ​ഷം നല്‍​കു​ന്ന യോ​ഗാ​സ​ന​ങ്ങ​ളും പ്രാ​ണാ​യാ​മ​വും അ​ഭ്യ​സി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും.

ആ​യുര്‍​വേദ ചി​കി​ത്സ 
പൂര്‍​ണ​മാ​യും ചി​കി​ത്സി​ച്ച്‌ ഭേ​ദ​പ്പെ​ടു​ത്താന്‍ പ്ര​യാ​സ​മു​ള്ള രോ​ഗ​മാ​ണ് മൈ​ഗ്രെ​യിന്‍. ല​ക്ഷ​ണ​ങ്ങ​ളു​ടെ തീ​വ്രത കു​റ​യ്ക്കു​ക, ഇ​ട​വേ​ള​യു​ടെ ദൈര്‍​ഘ്യം കൂ​ട്ടുക എ​ന്നി​വ​യ്ക്കാ​ണ് ചി​കി​ത്സ​യില്‍ പ്രാ​ധാ​ന്യം കൊ​ടു​ക്കേ​ണ്ട​ത്. രോ​ഗ​കാ​ര​ണ​ങ്ങ​ളായ ഘ​ട​ക​ങ്ങ​ളെ പ​ഞ്ച​കര്‍​മ്മ​ചി​കി​ത്സ വ​ഴി ശ​രീ​ര​ത്തി​നു പു​റ​ത്തേ​ക്ക് ക​ള​യു​ക​യും അ​വ​ശേ​ഷി​ക്കു​ന്ന ദോ​ഷ​ങ്ങ​ളെ മ​രു​ന്നു​കള്‍ ഉ​പ​യോ​ഗി​ച്ച്‌ ശ​മി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് ആ​യു​ര്‍​വേ​ദ​ത്തി​ന്റെ ചി​കി​ത്സാ​ത​ത്വം.

രോ​ഗം വ​രു​ന്ന സ​മ​യ​ത്ത് മാ​ത്രം ചി​കി​ത്സ​ചെ​യ്യുക എ​ന്ന​തി​ലു​പ​രി​യാ​യി ശാ​സ്ത്രീ​യ​മായ ചി​കി​ത്സാ​രീ​തി​കള്‍ ആ​വ​ശ്യ​മു​ള്ള രോ​ഗാ​വ​സ്ഥ​യാ​ണ് മൈ​ഗ്രെ​യിന്‍. രോ​ഗി​യു​ടേ​യും രോ​ഗ​ത്തി​ന്റെ​യും അ​വ​സ്ഥ​യ്ക്ക​നു​സ​രി​ച്ച്‌ സ​സ്യം, ശി​രോ​ഭൃം​ഗം, ശി​രോ​ധാ​ര, ത​ളം തു​ട​ങ്ങിയ ചി​കി​ത്സാ​വി​ധി​ക​ളും ഫ​ല​പ്ര​ദ​മാ​ണ്.

NEWS VIDEO'S
NCTV NEWS

NCTV NEWS