• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി അഞ്ച് ഇന്ത്യന്‍ കാറുകള്‍


കാറുകളിലെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാനുള്ള ക്രാഷ് ടെസ്റ്റില്‍ അഞ്ച് ഇന്ത്യന്‍ കാറുകള്‍ക്ക് പരാജയം. റിനോള്‍ട്ട് ക്വിഡ്, മാരുതി സുസുക്കി സെലേറിയോ, മാരുതി സുസുക്കി ഈക്കോ, മഹീന്ദ്രാ സ്‌കോര്‍പിയോ, ഹ്യുണ്ടായി ഇയോണ്‍ എന്നീ കാറുകളാണ് ടെസ്റ്റില്‍ പരാജയപ്പെട്ടത്. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമാണ്(എന്‍സിഎപി)യാണ് പരിശോധന സംഘടിപ്പിച്ചത്.

ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത കാറുകളില്‍ ഫ്രണ്ട് എയര്‍ ബാഗ് അടക്കം ഒരു കാര്‍ പാലിക്കേണ്ട മിനിമം സുരക്ഷാ സംവിധാനങ്ങള്‍ പോലും പരാജയപ്പെട്ടുവെന്നാണ് അമേരിക്കന്‍ ആസ്ഥാനമായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറിനുള്ളില്‍ ഇരിക്കുന്നവര്‍ക്ക് പരുക്കേല്‍ക്കുന്ന തരത്തിലാണ് കാറിന്റെ സംവിധാനങ്ങളെന്നുമാണ് ടെസ്റ്റിനു ശേഷം ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ഡേവിഡ് വാര്‍ഡ് പറയുന്നത്.

എയര്‍ ബാഗിന്റെ ഉപയോഗം കൂടുതലായി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കാറുകള്‍ അവരുടെ സുരക്ഷാ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. റിനോള്‍ട്ടിന്റെ പുതിയ മോഡലായ ക്വിഡിന് എയര്‍ ബാഗില്ല എന്നത് പാളിച്ചയാണെന്ന് ക്രാഷ് ടെസ്റ്റിനു ശേഷം വിദഗ്ദര്‍ വിലയിരുത്തി. ഐക്യരാഷ്ട്ര സഭയുടെ മിനിമം ക്രാഷ് ടെസ്റ്റില്‍ വിജയം ഉറപ്പാക്കണമെന്ന് കാര്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അപകടം സംഭവിച്ചാല്‍ കാറിനുള്ളിലെ ഡ്രൈവര്‍ക്കടക്കം സുരക്ഷ ഉറപ്പാക്കാനാണ് കാര്‍ കമ്പനികള്‍ സംവിധാനം ഒരുക്കേണ്ടത്. 64 കിലോമീറ്റര്‍ വേഗതില്‍ ഓടിച്ചു നോക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. രണ്ട് സ്റ്റാറുകളാണ് കാറുകള്‍ക്ക് ടെസ്റ്റില്‍ ലഭിച്ചത്. മാരുതി സുസുക്കി സെലേറിയോ നേടിയത് ഒരു നക്ഷത്രം മാത്രമാണ്.
എയര്‍ബാഗുകള്‍, എബിഎസ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ കാറുകളിലും ഉണ്ടായിരിക്കണം. ഇത്തരം സംവിധാനങ്ങളില്ലാതെ കാറുകള്‍ നിരത്തിലെത്തിക്കാന്‍ പല വിദേശരാജ്യങ്ങളും അനുവദിക്കുന്നില്ല. വാഹനങ്ങളുടെ ബോഡി ഫ്രെയിമിന്റെ ഗുണനിലവാരമാണ് മറ്റൊന്ന്. ഇന്ത്യയിലെ മിക്ക എന്‍ട്രി ലെവല്‍ കാറുകളും വളരെ നിലവാരം കുറഞ്ഞ ഫ്രെയിമുകല്‍ ഘടിപ്പിച്ചാണ് വിപണി പിടിക്കുന്നത്.

ഇന്ത്യയില്‍ നടപ്പില്‍ വരുത്താന്‍ പോകുന്ന ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം എന്ന ആശയത്തെ ഗ്ലോബല്‍ എന്‍സിഎപി അനുമോദിച്ചു. ക്രാഷ് ടെസ്റ്റ് സംവിധാനം നിലവില്‍ വരുന്നതോടെ കാറുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദിപ്പിക്കാന്‍ നിര്‍മാതാക്കളില്‍ സമ്മര്‍ദ്ദമുയരും. ഇന്ത്യയില്‍ ഇത്തരമൊരു സംവിധാനമൊരുക്കുവാന്‍ ഈയടുത്ത കാലത്തായി കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു.

NEWS VIDEO'S
NCTV NEWS

NCTV NEWS