• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

തിരുപ്പൂരില്‍ 570 കോടി രൂപ പിടിച്ചു


ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നടത്തിയ വന്‍ കളളപ്പണ റെയ്ഡിലൂടെ 570 കോടി രൂപ പിടിച്ചെടുത്തു. മൂന്നു കണ്ടെയ്‌നറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം. എസ്ബിഐയ്ക്കുവേണ്ടിയുള്ള പണമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രേഖകളും വാഹനനമ്പരുമായി യോജിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, കേരളത്തിനൊപ്പം മറ്റന്നാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും   പരസ്യപ്രചാരണം അവസാനിച്ചു. ഇവിടെയും കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാണ് അന്തരീക്ഷം. തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലും പോണ്ടിച്ചേരിയില്‍ 30 മണ്ഡലങ്ങളിലുമാണ് മേയ് 16നു തെരഞ്ഞെടുപ്പ് നടക്കുന്നത്. 

NEWS VIDEO'S
NCTV NEWS

NCTV NEWS