• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

തലോരില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് യുവാവ് മരിച്ചു.


തലോരില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് യുവാവ് മരിച്ചു. ഇടുക്കി ആനപ്പാറ രാജാക്കാട് സ്വദേശി തെക്കേക്കുന്നേല്‍ വീട്ടില്‍ സജീവിന്റെ മകന്‍ 25 വയസ്സുള്ള അനൂപാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് അരുണിന് പരിക്കുണ്ട്. ബുധനാഴ്ച പുലര്‍ച്ചേ ഒന്നിനായിരുന്നു അപകടം. അനൂപ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അരുണ്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കാറോടിക്കുന്നതിനിടെ ഉറക്കത്തില്‍പ്പെട്ടതാകാം അപകടകാരണമെന്നാണ് നിഗമനം. മറ്റു വാഹനങ്ങള്‍ കാറില്‍ തട്ടിയിട്ടില്ലെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ അജ്ഞാത വാഹനം  ഇടിച്ചു നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കളുടെ ആരോപണം. 

NEWS VIDEO'S
NCTV NEWS

NCTV NEWS