• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

കുറുമാലിപ്പുഴയിലെ ചെങ്ങാലൂര്‍ കുണ്ടുകടവില്‍ വര്‍ഷംതോറും നിര്‍മ്മിക്കാറുള്ള താല്‍ക്കാലിക മണ്‍ചിറ ഇത്തവണ നിര്‍മ്മിക്കില്ലെന്ന് സൂചന.


കുറുമാലിപ്പുഴയിലെ ചെങ്ങാലൂര്‍ കുണ്ടുകടവില്‍ വര്‍ഷംതോറും നിര്‍മ്മിക്കാറുള്ള താല്‍ക്കാലിക മണ്‍ചിറ ഇത്തവണ നിര്‍മ്മിക്കില്ലെന്ന് സൂചന. ഇത് മേഖലയില്‍ രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കിയേക്കും. വിഷയത്തില്‍ ഭരണ പ്രതിപക്ഷങ്ങളില്‍ നിസംഗത തുടരുകയാണ്. ജനങ്ങളില്‍ പ്രതിഷേധം മുറുകുന്നു. ചിറ നിര്‍മാണം നടത്തിയില്ലെങ്കില്‍ പുതുക്കാട്, മറ്റത്തൂര്‍, പറപ്പൂക്കര പഞ്ചായത്തുകളില്‍ ഭാഗികമായി ജലക്ഷാമം ഉണ്ടാകും. ചെങ്ങാലൂരിലെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍തന്നെ ജലക്ഷാമം ആരംഭിച്ചിതായി നാട്ടുകാര്‍ പറയുന്നു. കുറുമാലിപ്പുഴയില്‍ ക്രിസ്മസിനുമുമ്പ് പൂര്‍ത്തീകരിക്കേണ്ട അഞ്ച് താല്‍ക്കാലിക ചിറകളില്‍ പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവില്‍ മാത്രമാണ് ചിറനിര്‍മാണം നടക്കാതിരുന്നത്. ഇവിടെ മാത്രം തടയണ നിര്‍മാണത്തിന് കരാറുകാര്‍ എത്താതിരുന്നതാണ് പ്രശ്‌നമായത്. കുണ്ടുകടവിലെ ചിറ നിര്‍മാണം നടത്തേണ്ട ഭാഗത്തിനുസമീപം പുഴയുടെ വശം ഇടിഞ്ഞതും ചീര്‍പ്പ് തകരാറിലായതുമാണ് കരാറുകാര്‍ പിന്മാറാന്‍ കാരണം. ഇതിന് ആവശ്യമായ തുക കൂടുതല്‍ അനുവദിച്ചുനല്‍കുന്നതിന് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. കുണ്ടുകടവില്‍ ചിറനിര്‍മാണം ബുദ്ധിമുട്ടാണെങ്കില്‍ താഴെ കണക്കന്‍ക്കടവില്‍ ചിറനിര്‍മാണം നടത്തണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു. ഇതോടെ മാഞ്ഞാംകുഴി ഷട്ടറിനെ മാത്രം ആശ്രയിച്ച് വേനലിലെ നേരിടേണ്ട ഗതികേടിലാണ് ഇവിടത്തുകാര്‍. അതേസമയം, കുണ്ടുകടവില്‍ ചിറ നിര്‍മ്മിയ്ക്കാനുള്ള പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചിട്ടും കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്തതാണ് നിര്‍മ്മാണം വൈകാനിടയാക്കുന്നതെന്ന് ഇറിഗേഷന്‍ അധികൃതര്‍. ചിറ നിര്‍മിക്കാത്തതിനാല്‍ മാഞ്ഞാംകുഴിയില്‍ എട്ടര അടി ഉയരത്തില്‍ ഇത്തവണ വെള്ളം സംഭരിക്കും. അതിനാല്‍ കുണ്ടുകടവിന് സമീപത്തെ ഉറാംകുളം ലിഫ്റ്റ് ഇറിഗേഷന്‍ തടസപ്പെടാനിടയില്ലെന്നും അധികൃതര്‍ അറിയിച്ചു. ചിറ നിര്‍മിക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേയ്ക്കിറങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്റെ കൂടി നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചായിരുന്നു ചിറ നിര്‍മാണം നടത്തിയത്. ഇത്തവണ പഞ്ചായത്തും ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ നിസംഗത പാലിക്കുകയാണെന്നാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇന്ന് പഞ്ചായത്തിലേയ്ക്ക് നാട്ടുകാരില്‍ ഒരുവിഭാഗം സമരം സംഘടിപ്പിച്ചിട്ടുണ്ട്. ചിറ നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം

NEWS VIDEO'S
NCTV NEWS

NCTV NEWS