• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ബ്ലാക്ക്മാനെന്ന പ്രചാരണത്തിന്റെ പിന്നില്‍ ലഹരിസംഘങ്ങളും മോഷണ സംഘങ്ങളുമാണെന്ന് പൊലിസ്


ബ്ലാക്ക്മാനെന്ന പ്രചാരണത്തിന്റെ പിന്നില്‍ ലഹരിസംഘങ്ങളും മോഷണ സംഘങ്ങളുമാണെന്ന് പൊലിസ്. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തിറാക്കാതെ അക്രമങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താനുള്ള ഗൂഢനീക്കമാണ് ഇതിനുപിന്നിലെന്നും വെള്ളിക്കുളങ്ങര പൊലിസ് ഇന്‍സ്‌പെക്ടര്‍ എസ്.എല്‍. സുധീഷ് പറഞ്ഞു. ശബ്ദം കേട്ടാല്‍ വീടിനുചുറ്റിലും വെളിച്ചം തെളിച്ച് കൂട്ടമായി ഇത്തരക്കാരെ നേരിടണമെന്നും പൊലിസ് സഹായം തേടണമെന്നും പൊലിസ് നാട്ടുകാരോട് അഭ്യര്‍ഥിച്ചു. ജനമൈത്രി പൊലിസിന്റെ ഭാഗമായി വെള്ളിക്കുളങ്ങര പൊലിസിന്റെ നേതൃത്വത്തില്‍ നൂലുവള്ളി, കൊരേച്ചാല്‍, മൊനൊടി, കോടാലി അന്നാപാടം, മൂന്നുമുറി തുടങ്ങി എട്ടോളം സഥലങ്ങളില്‍ സ്ത്രീ സുരക്ഷ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചതായി പൊലിസ് അധികൃതര്‍ അറിയിച്ചു. ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 

NEWS VIDEO'S
NCTV NEWS

NCTV NEWS