• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ജനല്‍ചില്ലുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിക്കുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനെതിരെ ബോധവല്‍ക്കരണ സ്റ്റിക്കറുകളുമായി കല്ലൂരിലെ സൗഹൃദ യുവ സംഗമ പ്രവര്‍ത്തകര്‍


ജനല്‍ചില്ലുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിക്കുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനെതിരെ ബോധവല്‍ക്കരണ സ്റ്റിക്കറുകളുമായി കല്ലൂരിലെ സൗഹൃദ യുവ സംഗമ പ്രവര്‍ത്തകര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി. പരിഭ്രാന്തരാകേണ്ട സാഹചര്യം വന്നാല്‍ വിളിക്കേണ്ട സമീപത്തെ പൊലിസ് സ്റ്റേഷന്‍ നമ്പറുകളും ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് നമ്പറുകള്‍ ഉള്‍പ്പെട്ട സ്റ്റിക്കറുകള്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വീടുകളിലെ റഫ്രിജറേറ്ററുകളിലാണ് പതിക്കുന്നത്. സൗഹൃദ യുവ സംഗമ പ്രസിഡന്റ് പ്രീബനന്‍ ചുണ്ടേലപറമ്പിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരായ ജോബി നേരേപറമ്പില്‍, എവിന്‍ ബെന്നി, മനുമോഹന്‍, അശോകന്‍ വടക്കൂടന്‍, എം.എസ്. നിശാന്ത്, ജോസ് വടക്കുംഞ്ചേരി, രാജന്‍ കെ. നായര്‍ എന്നിവരും പ്രവര്‍ത്തനത്തിന് പങ്കാളികളായി

NEWS VIDEO'S
NCTV NEWS

NCTV NEWS