• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

അളഗപ്പനഗര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ മണിയന്‍കുളം ഇനി കയര്‍ഭൂവസ്ത്രം അണിയും.


 അളഗപ്പനഗര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ മണിയന്‍കുളം ഇനി കയര്‍ഭൂവസ്ത്രം അണിയും. പഞ്ചായത്തിലെ ആദ്യത്തെ കയര്‍ഭൂവസ്ത്രം പദ്ധതിയാണിത്. 4,29,638 രൂപ ചെലവഴിച്ച് 1029 തൊഴിലുറപ്പുദിനങ്ങള്‍ വിനിയോഗിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. അംഗം രാജി രാജന്‍ അധ്യക്ഷയായിരുന്നു. സെക്രട്ടറി പി.ആര്‍. ശോഭന, അസി. സെക്രട്ടറി പ്രദീപ് കുമാര്‍, പഞ്ചായത്തംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, പി.ആര്‍. രാജന്‍, വനജ വിജയന്‍, പ്രിന്‍സി ഡേവിസ്, സുനിത ഷാജു, എഇ രേണുക, രഹന, ധന്യ എന്നിവര്‍ പ്രസംഗിച്ചു.

NEWS VIDEO'S
NCTV NEWS

NCTV NEWS