• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പു വരുത്തണമെ ന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച തൃശ്ശൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന് മുന്നില്‍ കൂട്ട ധര്‍ണ്ണ സംഘടിപ്പിച്ചു.


സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പു വരുത്തണമെ ന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച തൃശ്ശൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന് മുന്നില്‍ കൂട്ട ധര്‍ണ്ണ സംഘടിപ്പിച്ചു.
 
ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ  എം.എസ്.സമ്പൂണ്ണ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഭിക്ഷാടന മാഫിയകള്‍ക്കെതിരെയും അന്യസംസ്ഥാന മാഫിയ തൊഴിലാളികള്‍ക്കെതിരേയും കര്‍ശന നടപടികള്‍ എടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മഹിളാ മോര്‍ച്ച ആവശ്യപ്പെട്ടു. ഭിക്ഷാടന നിരോധന നിയമം കര്‍ശനമായി നടപ്പിലാക്കാത്തതിന്റെ ദുരിതങ്ങളാണ് കേരളത്തിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഭയപ്പാടോടെ ജീവിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതെന്നും മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. മഹിളാ മോര്‍ച്ച ജില്ല പ്രസിഡണ്ട് പ്രമീള സുദശന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡണ്ട് എ.നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത, സംസ്ഥാന വൈസ് പ്രസിഡണ്ട് പത്മിനി പ്രകാശന്‍, ജില്ല ജന.സെക്രട്ടറി രമാദേവി , കൗണ്‍സിലര്‍മാരായ വിന്‍ഷി അരുണ്‍കുമാര്‍, ലളിതാംബിക, പൂര്‍ണ്ണിമ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

NEWS VIDEO'S
NCTV NEWS

NCTV NEWS