• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

മുരിയാട് വട്ടപ്പറമ്പ് ശിവ-വിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കമായി


മുരിയാട് വട്ടപ്പറമ്പ് ശിവ-വിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കമായി. നിറമാല, ചുറ്റുവിളക്ക്, ദീപാരാധന എന്നിവയ്ക്കു ശേഷം സപ്താഹവേദിയിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹം സപ്താഹവിളംബര ഘോഷയാത്രയായി ശ്രീ പുവ്വശ്ശേരിക്കാവ് ഭഗവതി ക്ഷേത്രത്തില്‍നിന്ന് വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് ആചാര്യവരണം, യജ്ഞദീപം തെളിയിക്കല്‍, യജ്ഞവേദി സമര്‍പ്പണം, കലവറ നിറയ്ക്കല്‍, ഗ്രന്ഥപൂജ എന്നിവയ്ക്കുശേഷം യജ്ഞമാഹാത്മ്യപാരായണം നടന്നു. ശ്രീകണ്‌ഠേശ്വരം സോമവാര്യര്‍ യജ്ഞാചാര്യനായിരുന്നു. ഒന്നാം ദിവസമായ തിങ്കളാഴ്ച സൂത-ശൗനക സംവാദം, വ്യാസ-നാരദ സംവാദം, കുന്തി സ്തുതി, ഭീഷ്മസ്തുതി, വരാഹാവതാരം തുടങ്ങിയവ അവതരിപ്പിച്ചു. രണ്ടാം ദിവസമായ ചൊവ്വാഴ്ച മനുചരിതം, കപിലാവതാരം, കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പൃഥുചരിതം, തുടങ്ങിയവ പാരായണം ചെയ്യും. 

NEWS VIDEO'S
NCTV NEWS

NCTV NEWS