• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ആലത്തൂര്‍ എ.എല്‍.പി.സ്‌ക്കൂളില്‍ ഇംഗ്ലീഷ് ചാര്‍ട്ട് പ്രദര്‍ശനമത്സരം നടത്തി.


 ആലത്തൂര്‍ എ.എല്‍.പി.സ്‌ക്കൂളില്‍ ഇംഗ്ലീഷ് ചാര്‍ട്ട് പ്രദര്‍ശനമത്സരം നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്തംഗം ജലജ തിലകന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍ അദ്ധ്യക്ഷത വഹിച്ചു.  ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം അധ്യാപകന്‍ തങ്കച്ചന്‍, കെ.കെ. ഷീല, എ.എം. ഇന്ദിര, പ്രധാനാധ്യാപിക എം.ഡി. ലീന, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.എം. ജിന്‍സ തുടങ്ങിയവര്‍ സംസാരിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തി, കമ്മ്യൂണിക്കേഷന്‍ സ്‌ക്കില്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തിയ പ്രദര്‍ശനത്തില്‍ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും പങ്കുചേര്‍ന്നു. സ്‌കൂള്‍ മുറ്റം മുഴുവന്‍ ചാര്‍ട്ടുകളാല്‍ അലങ്കരിച്ചു. കുട്ടികള്‍ തന്നെ എഴുതി, ചിത്രങ്ങള്‍ ഒട്ടിച്ച്, അവതരിപ്പിക്കുകയും  സംശയങ്ങള്‍ക്ക് മറുപടിയും നല്‍കുകയും ചെയ്തു. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ 18 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ വിധികര്‍ത്താക്കളായിരുന്നു.
 

NEWS VIDEO'S
NCTV NEWS

NCTV NEWS