• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് സേവനരംഗത്ത് കുതിച്ചുച്ചാട്ടത്തിനൊരൊങ്ങി ബിഎസ്എന്‍എല്ലും കേരളാവിഷന്‍ കേബിള്‍ടിവി ഓപ്പറേറ്റര്‍മാരും കൈക്കോര്‍ക്കുന്നു


കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് സേവനരംഗത്ത്
കുതിച്ചുച്ചാട്ടത്തിനൊരൊങ്ങി ബിഎസ്എന്‍എല്ലും കേരളാവിഷന്‍ കേബിള്‍ടിവി ഓപ്പറേറ്റര്‍മാരും
കൈക്കോര്‍ക്കുകയാണെന്ന്അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഫൈബര്‍ ടു ഹോം
ഇന്റര്‍നെറ്റ് കണക്ഷന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ മുഖേന വിതരണം
ചെയ്യും. ഇതുമൂലം പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ സേവനം...
 കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ അളഗപ്പനഗര്‍ എക്‌സ്‌ചേഞ്ച് പരിധിയില്‍ പുതുക്കാട് ഇന്‍ഫോ നെക്‌സസ് കേബിള്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്
കമ്പനിയുമായിമായി സഹകരിച്ചാണ് ഫൈബര്‍ ടു ഹോം ഇന്റര്‍നെറ്റ് കണക്ഷന്‍ നടപ്പിലാക്കുന്നതെന്ന്
ബിഎസ്എന്‍എല്‍, ഇന്‍ഫോ നെക്‌സസ് അധികൃതര്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 വാര്‍ത്താ സമ്മേളനത്തില്‍ ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍
മാനേജര്‍ സി. രാജേന്ദ്രന്‍,ഡിജിഎം കെആര്‍ കൃഷ്ണന്‍, ബിഎസ് പാട്ടില്‍, ഇന്‍ഫോ നെക്‌സസ് ചെയര്‍മാന്‍
ആന്റോ വി.മാത്യു,ഡയറക്ടര്‍മാരായ ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

NEWS VIDEO'S
NCTV NEWS

NCTV NEWS