കൊടകര ജി.എന്‍.ബി.ഹൈസ്ക്കൂള്
വാര്‍ഷികാഘോഷച്ചടങ്ങുകളുടെ ഭാഗമായി പുതിയ കെട്ടിടം ഉദ്ഘാടനം ശനിയാഴ്ച
വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്ന് അധികൃതര്‍
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍
ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി അധ്യക്ഷനായിരിക്കും. ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഫര്‍ണീച്ചര്‍ വിതരണം ഉദ്ഘാടനം ചെയ്യും.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്
മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി
അധ്യക്ഷ മഞ്ജുള അരുണന് ഹൈ ടെക് ക്ലാസ് റൂം സമര്‍പ്പണം നിര്‍വഹിക്കും.
വിദ്യാലയങ്ങളുടെ സംയുക്ത വികസന മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം കൊടകര
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍ നിര്‍വഹിക്കും.
പ്രതിഭകള്‍ക്ക് അനുമോദനം, വിരമിക്കുന്ന അധ്യാപകരെ ആദരിക്കല്‍,
തുടങ്ങിയവയും നടക്കും. ഇക്കാര്യങ്ങള്‍ അറിയിക്കുന്നതിനായി
വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനാധ്യാപിക കെ.എസ്. അജിത,
സ്ക്കൂള് വികസനസമിതി ചെയര്മാന് കെ.ജെ. ഡിക്സണ്‍, പി.ടി.എ.
പ്രസിഡന്റുമാരായ ബിനു ജി. നായര്‍, കെ.ആര്. ദിവാകരന് എന്നിവര്‍
പങ്കെടുത്തു.