• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

പുതുക്കാട് റെയില്‍വേ സ്റ്റേഷന് ഈ വര്‍ഷത്തെ കേന്ദ്ര -സംസ്ഥാനഭ ബഡ്ജറ്റുകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് പുതുക്കാട് ട്രെയിന്‍ പാസ്സഞ്ചേഴ്സ് അസോസിയേഷന്‍


പുതുക്കാട്  റെയില്‍വേ  സ്റ്റേഷന്  ഈ വര്‍ഷത്തെ  കേന്ദ്ര -സംസ്ഥാനഭ ബഡ്ജറ്റുകളില്‍  പ്രത്യേക  പരിഗണന  നല്‍കണമെന്ന്  പുതുക്കാട്  ട്രെയിന്‍  പാസ്സഞ്ചേഴ്സ്  അസോസിയേഷന്‍  അഭ്യര്‍ത്ഥിച്ചു. പുതുക്കാട്  റെയില്‍വേ  സ്റ്റേഷനിലെ  രണ്ടു  പ്ലാറ്റുഫോമുകളും  24 കോച്ച് നില്‍ക്കത്തക്ക വിധത്തില്‍ ഉയര്‍ത്തനമെന്നുള്ളത് വര്‍ഷങ്ങളുടെ ആവശ്യമാണ്. എറണാകുളം -ഷൊര്‍ണൂര്‍  ലൈനില്‍ പ്ലാറ്റഫോമിന്  ഉയരമില്ലാത്ത  ചുരുക്കം  സ്റ്റേഷനുകളില്‍ ഒന്നാണ്  പുതുക്കാട്. പുതുക്കാട്  റെയില്‍വേ  സ്റ്റേഷനില്‍  ഉള്ള  ലേ ബൈ  അഞ്ചാം  പാതയാണ് സ്റ്റേഷന്റെ  വികസനത്തെ പ്രതികൂലമായി  ബാധിച്ചിട്ടുള്ളത്.

NEWS VIDEO'S
NCTV NEWS

NCTV NEWS