• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

സംസ്ഥാനത്തിനകത്തെ ചരക്കു നീക്കത്തെ ഇ-വേ ബില്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍


സംസ്ഥാനത്തിനകത്തെ ചരക്കു നീക്കത്തെ ഇ-വേ ബില്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ തൃശൂരില്‍ വാത്താസമ്മേളനത്തില്‍  ആവശ്യപ്പെട്ടു. 1 മുതല്‍ നടപ്പിലാക്കുന്ന ഇ-വേ ബില്ലിലൂടെ സ്റ്റോക്കായി വരുന്ന അന്തര്‍സംസ്ഥാന ചരക്കുകള്‍ കടയിലേക്കോ ഗോഡൗണിലേക്കോ നീക്കുമ്പോള്‍ വീണ്ടും ഇ-വേ ബില്‍ തയ്യാറാക്കുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുമെന്ന് കണ്‍വീനര്‍ ബിന്നി ഇമ്മട്ടി പറഞ്ഞു..ഇ-വേ ബില്‍ ഡിസ്ട്രിബൂട്ടേഴ്‌സ്, മരുന്നുവിതരണക്കാര്‍, ചെറുകിട ഉല്പാദകര്‍ തുടങ്ങിയവര്‍ക്ക് ചരക്ക് യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കും. ഒരിക്കല്‍ കണക്കില്‍ വന്ന സ്റ്റോക്കിന്റെ വിതരണത്തിലും ചെറുകിട സപ്ലൈകള്‍ക്കും ഇ-വേ ബില്‍ പരിധിയുണ്ടാകുന്നത് വ്യാപാരമേഖലയെ സ്തംഭിപ്പിക്കും. 100 കി.മീറ്റര്‍ ചരക്കുനീക്കത്തിന് ഒരു ദിവസം മാത്രം അനുവദിച്ചിരിക്കുന്ന വ്യവസ്ഥ അശാസ്ത്രീയമാണ്. വാഹനത്തിന് കേടു സംഭവിക്കല്‍, അപകടം, ചരക്കിന് സംഭവിക്കാവുന്ന ലീക്കേജ്പാകപ്പിഴകള്‍ എന്നിവ മൂലം ചരക്കു നീക്കത്തിന് കാലതാമസം സംഭവിക്കാം. അതിനാല്‍ ഒരു ദിവസം എന്ന വ്യവസ്ഥ ബാധകമല്ല എന്ന കാര്യവും നിബന്ധനകളില്‍ ഉള്‍പ്പെടുത്തണം. പ്രായോഗിക പ്രശ്‌നങ്ങള്‍ കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാത്താസമ്മേളനത്തില്‍  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി വി. സുനില്‍കുമാര്‍, വ്യാപാരി വ്യവസായി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം വി.എസ്. ജോഷി, കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോ. സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് വാര്യര്‍ എന്നിവരും പങ്കെടുത്തു.

NEWS VIDEO'S
NCTV NEWS

NCTV NEWS