• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

വില്വാദ്രിനാഥ ക്ഷേത്രത്തിലെ അഗ്‌നിബാധ ഒറ്റപ്പെട്ട യാദൃശ്ചിക സംഭവമായി തള്ളിക്കളയാനാവില്ലെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി


 തിരുവില്വാമല വില്വാദ്രിനാഥ  ക്ഷേത്രത്തിലെ അഗ്‌നിബാധ ഒറ്റപ്പെട്ട യാദൃശ്ചിക സംഭവമായി തള്ളിക്കളയാനാവില്ലെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. വിളക്കുമാടത്തെ ഒരു ദീപത്തിരി കൊണ്ട് വലിയ തീപിടുത്തവും നാശവുമുണ്ടായത് നിസാരമല്ലെന്നും സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ക്ഷേത്രത്തിലെ അഗ്‌നിബാധ ഒറ്റപ്പെട്ട യാദൃശ്ചിക സംഭവമായി തള്ളിക്കളയാനാവില്ല. പഴുതുകളില്ലാതെ സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണം. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ല. ഭക്തജന പങ്കാളിത്വം ഉറപ്പാക്കാന്‍ ഇതര ക്ഷേത്രങ്ങളിലേതു പോലെ ഭക്തജനസമിതിയെ തെരഞ്ഞെടുക്കാന്‍ ദേവസ്വം തയാറായിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.ദേവപ്രശ്‌നം വെച്ച് പരിഹാര ക്രിയകളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയില്ലെങ്കില്‍ ക്ഷേത്രം ഭക്തജനങ്ങള്‍ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ഭാരവാഹികള്‍ പറഞ്ഞു.കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല അധ്യക്ഷന്‍ എ.പി. ഭരത്കുമാര്‍, പി.ആര്‍. പ്രഭാകരന്‍, മുരളി കോളങ്ങാട്ട്, പി. നളിനാക്ഷന്‍, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

NEWS VIDEO'S
NCTV NEWS

NCTV NEWS