• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

പ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ അഗ്നിബാധ നാടിനെ ഭീതിയിലാക്കി.


 പ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ അഗ്നിബാധ നാടിനെ ഭീതിയിലാക്കി. രാത്രി എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. അഗ്‌നിബാധയുടെ കാരണം അറിവായിട്ടില്ല. വടക്കു കിഴക്കേ ചുറ്റമ്പലം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് തീയണക്കാന്‍ സാധിച്ചത്. കത്തിയമര്‍ന്ന ചുറ്റമ്പലം പുനര്‍നിര്‍മ്മിക്കാന്‍ 2കോടി രൂപയോളം ചിലവ് വരും. സ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി

NEWS VIDEO'S
NCTV NEWS

NCTV NEWS