• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

മലയാളികളുടെ പ്രിയ നടി ഭാവന വിവാഹിതയായി.


 മലയാളികളുടെ പ്രിയ നടി ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് കന്നട സിനിമാ നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തി. ജവഹര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് മറ്റ് ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് ആശംസയുമായി നിരവധി താരങ്ങളാണ് എത്തുന്നത്. സിനിമാ രംഗത്തു നിന്നുള്ളവര്‍ക്ക് വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്നൊരുക്കിയിരുന്നു. ഭാവനയ്ക്ക് വിവാഹാശംസകള്‍ അറിയിച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 
കഴിഞ്ഞ ദിവസം നടന്ന മെഹന്ദി ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിനിമാരംഗത്തെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും  മെഹന്ദി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

NEWS VIDEO'S
NCTV NEWS

NCTV NEWS