• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ആറുജില്ലകളില്‍നിന്നുള്ള ഒരു വിഭാഗം ജനതാദള്‍-എസ് പ്രവര്‍ത്തകര്‍ രാജിവച്ച് ജനതാദള്‍(യു)വില്‍ ചേരുമെന്ന് ജെ.ഡി.എസ് സംസ്ഥാന കൗണ്‍സില്‍ അംഗം ജോണ്‍ മരങ്ങോലി


ആറുജില്ലകളില്‍നിന്നുള്ള ഒരു വിഭാഗം ജനതാദള്‍-എസ് പ്രവര്‍ത്തകര്‍ രാജിവച്ച് ജനതാദള്‍(യു)വില്‍ ചേരുമെന്ന് ജെ.ഡി.എസ് സംസ്ഥാന കൗണ്‍സില്‍ അംഗം ജോണ്‍ മരങ്ങോലി തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 22ന് രാവിലെ 11ന് തൃശൂര്‍ എന്‍ജിനീയേഴ്സ് ഹാളില്‍ നടക്കുന്ന നേതൃതല കൂട്ടായ്മയില്‍ ലയനസമ്മേളനം നടക്കും. പാലക്കാട്, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള സംസ്ഥാനസമിതിയംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, ജില്ലാ നിര്‍വാഹകസമിതിയംഗങ്ങള്‍ എന്നിവരാണ് രാജിവച്ച് ജെ.ഡി.യുവിലേയ്ക്ക് വരുന്നത്. 22ന് രാവിലെ 11ന് തൃശൂര്‍ എന്‍ജിനീയേഴ്സ് ഹാളില്‍ നടക്കുന്ന നേതൃതല കൂട്ടായ്മയില്‍ ലയനസമ്മേളനം നടക്കും. ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്‌കുമാര്‍ ലയനസമ്മേളനം ഉദ്ഘാടനം ചെയ്യും. 21ന് വാടാനപ്പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ മണലൂര്‍ മണ്ഡലം കമ്മിറ്റിയില്‍നിന്നുള്ളവര്‍ രാജിവച്ച് ജെ.ഡി.യുവില്‍ ചേരും. 27ന് കണ്ണൂരിലും ലയനസമ്മേളനം നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജെ.ഡി.എസ് സംസ്ഥാന കൗണ്‍സില്‍ അംഗം എം. സുഗതന്‍, ജെ.ഡി.യു ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി തുടങ്ങിയവരും പങ്കെടുത്തു

NEWS VIDEO'S
NCTV NEWS

NCTV NEWS