• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ഗുരുവായൂര്‍ ദേവസ്വം പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.


ഗുരുവായൂര്‍ ദേവസ്വം പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ മേപ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജഞാ ചടങ്ങുകള്‍ നടന്നത്. ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ സത്യവാചകം ചൊല്ലി കൊടുത്തു. സി.പി.എം. പ്രതിനിധി അഡ്വ.കെ.ബി.മോഹന്‍ദാസ്, സി.പി.ഐ. പ്രതിനിധി എം.വിജയന്‍, ജനതാദള്‍ എസ് പ്രതിനിധി കെ.കെ.രാമചന്ദ്രന്‍, എന്‍.സി.പി. പ്രതിനിധി പി.ഗോപിനാഥന്‍, കോണ്‍ഗ്രസ് എസ് നേതാവ് ഉഴമാലക്കല്‍ വേണുഗോപാല്‍, ജീവനക്കാരുടെ പ്രതിനിധി എ.വി.പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്ന് അഡ്വ. കെ.ബി.മോഹന്‍ദാസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. നടപ്പാക്കേണ്ട പദ്ധതികള്‍ സമയബദ്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 9 അംഗങ്ങളാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഉള്ളത്. സാമൂതിരി രാജയുടെ പ്രതിനിധി കെ.സി.ഉണ്ണി അനുജന്‍ രാജ, ക്ഷേത്രം ഊരാളന്‍ മള്ളിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ഭരണസമിതിയുടെ സ്ഥിരാംഗങ്ങളാണ്. 2 വഷമാണ് ഭരണസമതിയുടെ കാലാവധി. തൃശൂര്‍ സ്വദേശിയായ കെ.ബി.മോഹന്‍ദാസ് സി.പി.എം. അനുകൂല അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റയംഗവും, മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ്. കൂടാതെ മൂന്നു വര്‍ഷം സംസ്ഥാന ബാര്‍ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്നു

NEWS VIDEO'S
NCTV NEWS

NCTV NEWS