• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ്ങ് എജ്യുക്കേഷന്‍-സ്‌കോള്‍ കേരള ദിനാഘോഷം സംഘടിപ്പിച്ചു


സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ്ങ് എജ്യുക്കേഷന്‍-സ്‌കോള്‍ കേരള  ദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ ഗവ. ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വഹിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളടക്കം ഇതര  വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് അവരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി എല്ലാ പഞ്ചായത്തുകളിലും സര്‍വ്വെ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിണ്ട് പറഞ്ഞു.  സ്‌കോള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.എം.ഖലീല്‍ അദ്ധ്യക്ഷത വഹിച്ചു. ആജീവനാന്ത വിദ്യാഭ്യാസം സാധ്യതകളും പരിമിതികളും എന്ന വിഷയത്തെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ധന്‍ സി. രാമകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ബി. സുരേഷ്, കെ.ആര്‍ മണികണ്ഠന്‍, ജയരാജന്‍, മീര ഉഷ തുടങ്ങിയവര്‍ സംസാരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി ഉപന്യാസ രചന, പ്രസംഗം, പോസ്റ്റര്‍ നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

NEWS VIDEO'S
NCTV NEWS

NCTV NEWS