• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് ശനിയാഴ്ച തൃശൂരില്‍ തിരശ്ചീല ഉയരും


 കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് ശനിയാഴ്ച തൃശൂരില്‍ തിരശ്ചീല ഉയരും. ഇറ്റ്‌ഫോക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ 10-ാം പതിപ്പിനാണ് അരങ്ങുണരുന്നത്. നാടകോത്സവത്തിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് സംഘാടകര്‍..നാടകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 5.30ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സിരവീന്ദ്രനാഥ് നിര്‍വ്വഹിക്കും. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന നാടകോത്സവത്തില്‍ പതിനാറ് വിദേശനാടകങ്ങള്‍ ഉള്‍പ്പെടെ 32 നാടകങ്ങളാണ് ഭരത് മുരളി തിയ്യറ്റര്‍ കോമ്പൗണ്ടിലെ വിവിധ വേദികളിലായി അരങ്ങേറുക.കേരള കലാമണ്ഡലത്തിലെ കലാകാരന്മാരുടെ താളലയ വാദ്യത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. നാടക ചലച്ചിത്ര നടി സീമ ബിശ്വാസ് മുഖ്യാതിഥിയാകും. പാലസ്തീന്‍ നാടകമായ ഇയര്‍ സീറോ ഉദ്ഘാടന നാടകമായി അരങ്ങേറും.  ഭിന്നലിംഗക്കാര്‍ അവതരിപ്പിക്കുന്ന നാടകവും ഇത്തവണ ഇറ്റ്‌ഫോക്കിന്റെ പ്രത്യേകതയാണ്. സംഗീത നാടക അക്കാദമി, ജവഹര്‍ ബാലഭവന്‍, രാമനിലയം, പാലസ് ഗ്രൗണ്ട്, സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായാണ് നാടകോത്സവത്തിന് വേദിയൊരുക്കിയിട്ടുള്ളത്.പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുപ്പതോളം നാടകങ്ങളാണ് വിവിധ വേദികളില്‍ അരങ്ങേറുക. നാടകോത്സവത്തിന്റെ ഭാഗമായി വിവിധ സെമിനാര്‍, ഓപ്പണ്‍ ഫോറം, ഫോട്ടോ പ്രദര്‍ശനം, ഡോക്യുമെന്ററി, നാടക ശില്‍പ്പശാല, കലാവതരണങ്ങള്‍, എന്നിവയും ഒരുക്കിയിട്ടുണ്ട്. പത്ത് വര്‍ഷത്തെ ഇറ്റഫോക്ക് നാടകോത്സവ ചരിത്രം രേഖപ്പെടുത്തുന്ന ചിത്രപ്രദര്‍ശനവും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. 27 ന് വൈകീട്ട് 6ന് കവിസമ്മേളനം നടക്കും. 29 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യഅതിഥിയാകും

NEWS VIDEO'S
NCTV NEWS

NCTV NEWS