• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്


സിപിഐ തൃശൂര്‍  ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച പതാക, കൊടിമര, ബാനര്‍, ജാഥകള്‍ അന്തിക്കാട്, പരിയാരം, കിള്ളിമംഗലം എന്നിവിടങ്ങളില്‍ നിന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. പതാക ജാഥ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്യും. കൊടിമര ബാനര്‍ ജാഥകള്‍ വൈകീട്ട് 5.30 ന് തെക്കേ ഗോപുരനടയില്‍ സംഗമിക്കും. പതാക സിപിഐ ജില്ലാ അസി.സെക്രട്ടറി പി.ബാലചന്ദ്രനും കൊടിമരം സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എ.എന്‍.രാജനും, ബാനര്‍ പാര്‍ട്ടി ട്രഷറര്‍ കെ.ശ്രീകുമാറും ഏറ്റുവാങ്ങും. തുടര്‍ന്ന് എ.കെ.ചന്ദ്രന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. അതിനു ശേഷം സാസ്‌കാരിക സംഗമം തെക്കേ ഗോപുര നടയില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 21 ന് 3 മണിക്ക് സി.എം.എസ്. സ്‌കൂള്‍ പരിസരത്ത് നിന്ന് വളണ്ടിയര്‍ പരേഡ് ആരംഭിക്കും.  5000 റെഡ് വളണ്ടിയര്‍മാര്‍ മാര്‍ച്ചില്‍ അണിനിരക്കും. മാര്‍ച്ചിനു ശേഷം ചേരുന്ന പൊതുസമ്മേളനം സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.  പൊതുസമ്മേളനത്തില്‍ 25,000 പേര്‍ പങ്കെടുക്കും. ജനുവരി 22 ന് സാഹിത്യ അക്കാദമി ഹാളില്‍  വൈകീട്ട് 3.30 ന് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സെമിനാര്‍ സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 23,24 തിയ്യതികളില്‍ പ്രതിനിധി സമ്മേളനം ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. 23 ന് രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 14,860 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 306 പൂര്‍ണ്ണ പ്രതിനിധികളും 17 ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളും 31 ല്‍പരം പ്രതിനിധികളും അടക്കം 337 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. കൂടാതെ വെറ്ററന്‍ പ്രതിനിധികളായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, അസി.സെക്രട്ടറിമാരായ  പി.ബാലചന്ദ്രന്‍, ടി.ആര്‍.രമേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു

NEWS VIDEO'S
NCTV NEWS

NCTV NEWS