• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

തൃശൂര്‍ എക്‌സൈസ് റേഞ്ച് വീണ്ടും എല്‍.എസ്.ഡി പിടികൂടി.


തൃശൂര്‍ എക്‌സൈസ് റേഞ്ച് വീണ്ടും എല്‍.എസ്.ഡി പിടികൂടി. ഗൂഡല്ലൂര്‍ സ്വദേശി ജസ്റ്റിന്‍ പൗലോസ് എന്ന യുവ എഞ്ചിനിയറെയാണ് 23 എല്‍.എസ്.ഡി  സ്റ്റാബ്ബുകളുമായി തൃശൂര്‍ കെ.എസ്.ആര്‍.ടി,സി പരിസരത്തുനിന്നും പിടികൂടിയത്. ജസ്റ്റിന്‍ ബീബര്‍ എന്ന ന്യൂ ജനറേഷന്‍ പോപ്പ് ഗായകന്റെ പേരിലാണ് പ്രതി  അറിയപ്പെട്ടിരുന്നത്.  ശിവ, തൃക്കണ്ണ് , ബുദ്ധ, എന്നിങ്ങനെ ദൈവങ്ങളുടെ പേരില്‍ അറിയപ്പെടുന്ന എല്‍.എസ്.ഡി സ്റ്റാമ്പുകളാണ് ഇയാള്‍ വില്‍പ്പന ചെയ്തിരുന്നത്. ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വ്യാപാരം നടക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വ്യപാര ശൃംഖലയില്‍  കയറി അവര്‍ക്കിടയിലെ കോഡ് മനസിലാക്കി അവശ്യക്കാരായി സമീപിച്ചാണ്  ഇയാളെ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് രണ്ടര  ലക്ഷം രൂപയുടെ വിലയെ ഉള്ളു എങ്കിലും 10കിലോ കഞ്ചാവിന്റെ ലഹരി മൂല്യം ഇതിനുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ഓഡര്‍ ചെയ്തു വരുത്താറുള്ളതെന്ന് പ്രതി എക്‌സൈസിനോട് മൊഴി നല്‍കിയിട്ടുണ്ട്. സ്പീഡ് പോസ്റ്റ് വഴിയും, കൊറിയര്‍ വഴിയും ആണ് ഓര്‍ഡര്‍ ചെയ്ത മയക്കുമരുന്നുകള്‍ പ്രതിക്ക്  ലഭിക്കാറുള്ളത്. ഇത്തരത്തില്‍ ഇന്റ നെറ്റ് വഴി ആദ്യമായാണ്  എക്‌സൈസ് കേരളത്തില്‍ കേസ് കണ്ടുപിടിച്ചത്, ഈ പുതു വര്‍ഷത്തില്‍ കേരളത്തില്‍ എക്‌സൈസ് പിടിച്ച സിന്തറ്റിക് ഡ്രഗ്ഗുകളുടെ കേസുകളില്‍ രണ്ടു കേസുകളും തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി തൃശൂര്‍ എക്‌സൈസ് റേഞ്ച് പിടിച്ച സിന്തറ്റിക് ഡ്രഗ്ഗ് കേസുകളുടെ കണക്കെടുത്താല്‍ സിന്തറ്റിക് ഡ്രഗ്ഗുകളുടെ  ഹബ്ബായി തൃശൂര്‍ മാറുന്നുവെന്നും മനസ്സിലാക്കാമെന്ന് എക്‌സൈസ് പറഞ്ഞു

NEWS VIDEO'S
NCTV NEWS

NCTV NEWS