• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

പ്രൊവിഡന്റ് ഫണ്ട് പെന്ഷനേഴ്‌സ് അസോസിയേഷന്റെ തൃശൂര്‍ ജില്ലാ സമ്മേളനം ഞായറാഴ്ച


 പ്രൊവിഡന്റ് ഫണ്ട് പെന്ഷനേഴ്‌സ് അസോസിയേഷന്റെ തൃശൂര്‍ ജില്ലാ സമ്മേളനം ഞായറാഴ്ച അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡില് നടക്കും.10-ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി.ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി,എ.ഐ.ടി.യു.സി.സംസ്ഥാന ജന.സെക്രട്ടറി കെ.പി.രാജേന്ദ്രന്‍,ബി.എം.എസ്.ജില്ലാ പ്രസിഡന്റ് എ.സി.കൃഷ്ണന്‍.സി.ഐ.ടി.യു.ജില്ലാ വൈസ് പ്രസിഡന്റ് കെ.എഫ്.ഡേവീസ് തുടങ്ങിയവരും പങ്കെടുക്കും. 11.30 -ന് നടക്കുന്ന പ്രതിനിധി സമ്മേളനം പി.എഫ്.പി.എ. സംസ്ഥാന ജന.സെക്രട്ടറി എം.ധര്മ്മജന് ഉദ്ഘാടനം ചെയ്യും. ചുരുങ്ങിയ പെന്ഷന് 6500 രൂപയായി നിശ്ചയിച്ച് ക്ഷാമബത്ത അനുവദിക്കുക,കമ്മ്യൂട്ട് ചെയ്ത പെന്‍ഷന്കാര്ക്ക് 100 മാസത്തിന് ശേഷം മുഴുവന് പെന്ഷന് അനുവദിക്കുക,ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന് നല്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തില് ഉന്നയിക്കും.അഖിലേന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തില് മാര്ച്ച് ഏഴ്, എട്ട് തിയ്യതികളില് ഡല്ഹിയില് നടത്തുന്ന സമരത്തിലേക്കുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പും നടക്കുമെന്നും ഭാരവാഹികള് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍  സംസ്ഥാന പ്രസിഡന്റ് ടി.പി.ഉണ്ണിക്കുട്ടി, വൈസ് പ്രസിഡന്റ് ആര്.സദാനന്ദന്പിള്ള,സ്വാഗതസംഘം ചെയര്മാന് എം.ജി.വേണുഗോപാല്, കെ.രാമനാഥന്, വി.കെ.ചന്ദ്രന് എന്നിവര് പങ്കെടുത്തു

NEWS VIDEO'S
NCTV NEWS

NCTV NEWS