• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ദേശിയപാതയിലെ അപകടങ്ങള്‍ കുറക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ദേശിയപാതയില്‍ പരിശോധന നടത്തി


ദേശിയപാതയിലെ അപകടങ്ങള്‍ കുറക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ചാലക്കുടി ഡി.വൈ.എസ്.പി. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ദേശിയപാതയില്‍ പരിശോധന നടത്തി. ഡി.വൈ.എസ്.പി.ക്കൊപ്പം ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ പ്രൈവറ്റ് ലിമിറ്റഡ് പി.ആര്‍.ഒ. രാമചന്ദ്രന്‍, സിഗ്നല്‍ ഇന്‍-ചാര്‍ജ്ജ് പീയൂസ് എന്നിവരും പരിശോധനക്കെത്തിയിരുന്നു.  മണ്ണൂത്തി - ഇടപ്പള്ളി ബി.ഒ.ടി. ദേശിയപാതയിലെ സിഗ്നല്‍ സംവിധാനങ്ങളിലെ അശാസ്ത്രീയത നിരന്തരം വാഹനാപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. കഴിഞ്ഞ തിങ്കളാഴ്ച ദേശിയപാത മുരിങ്ങൂരില്‍ കുടുംബത്തിലെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം വയോധികയും വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പരിശോധന. അപകടങ്ങള്‍ കുറക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വരുന്ന ബുധനാഴ്ച വൈകീട്ട് നാലിന് ചാലക്കുടി ഡി.വൈ.എസ്.പി. ഓഫീസില്‍ ജി.ഐ.പി.എല്‍ അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്ന് ഡി.വൈ.എസ്.പി. ഷാഹുല്‍ ഹമീദ് എന്‍.സി.ടി.വി.യോട് പറഞ്ഞു.

NEWS VIDEO'S
NCTV NEWS

NCTV NEWS