• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

പെട്രോള്‍, ഡീസല്‍ വില റെക്കോഡ് നിലയിലേക്ക് കുതിക്കുന്നു


 പെട്രോള്‍, ഡീസല്‍ വില റെക്കോഡ് നിലയിലേക്ക് കുതിക്കുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില ഉയരുന്നത്. 
ഇന്ധനവില ക്രമാതീതമായി ഉയരുന്നത് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്നും സൂചനയുണ്ട്. 
പെട്രോള്‍, ഡീസല്‍ വില നിത്യേന മാറുന്ന സംവിധാനം നിലവില്‍ വന്നതോടെ നിയന്ത്രണമില്ലാതെ വില കൂട്ടുന്ന പ്രവണത എണ്ണക്കമ്പനികള്‍ തുടരുകയാണ്. 
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നികുതിയുമാണ് വില കൂട്ടാന്‍ കാരണമായി കമ്പനികള്‍ പറയുന്നത്. 
ജനജീവിതം ദുരിതത്തിലാക്കി ആഴ്ചകള്‍ക്കുള്ളില്‍ ഒന്നും രണ്ടും രൂപയാണ് പെട്രോളിനും ഡീസലിനും വര്‍ധിക്കുന്നത്. 
ഡീസല്‍ വിലയിലെ കുതിപ്പ് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്. 
ചരക്ക് കടത്തിനുള്ള ചെലവ് കുടുന്നത് വിപണിയില്‍ വിലക്കയറ്റത്തിന് വഴിതെളിക്കും.
ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ, ടാക്സി, ബസ് യാത്ര നിരക്കുകളും ലോറി വാടകയും കൂട്ടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 
ചൊവ്വാഴ്ച പെട്രോളിന് 74. 33 പൈസ, ഡീസലിന് 66. 39 പൈസ എന്ന നിരക്കിലാണ് വിപണനം. 
അതേസമയം ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഫെബ്രുവരി ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. 
യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സമരം

NEWS VIDEO'S
NCTV NEWS

NCTV NEWS