• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

കുമ്മനം രാജശേഖരന്‍ നയിക്കുന്ന 'വികാസ് യാത്ര' യ്ക്ക് ചൊവ്വാഴ്ച തൃശൂരില്‍ നിന്ന് തുടക്കമാവും.


ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന 'വികാസ് യാത്ര' യ്ക്ക് ചൊവ്വാഴ്ച തൃശൂരില്‍ നിന്ന് തുടക്കമാവും. 
കോഴിക്കോടു നിന്നെത്തുന്ന സംഘത്തിന് 10.30 തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കുന്നതാണ് 
ജില്ലയിലെ ആദ്യ പരിപാടിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
14 ജില്ലകളിലും പര്യടനം നടത്തുന്ന യാത്ര മാര്‍ച്ച് 15ന് കോട്ടയത്ത് സമാപിക്കും. 
ഓരോ ജില്ലയിലും 22 ഓളം സമ്മേളനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 
വിവിധ മേഖലയിലുള്ള പ്രമുഖരെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പരിപാടിയുമുണ്ടാകും. 
16, 17, 18 തിയതികളിലാണ് വികാസ് യാത്രയുടെ ജില്ലയിലെ പരിപാടികള്‍. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്തെത്തും.
 കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചു മാസമായിട്ടും പരിഹാരത്തിന് സര്‍ക്കാരോ ധനവകുപ്പോ ഒന്നും ചെയ്യുന്നില്ല. 
12 ഓളം പേര്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കി. 
ഈ സാഹചര്യത്തില്‍ സമരം ബിജെപി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
പ്രക്ഷോഭപരിപാടികള്‍ക്ക് 22ന് ആലപ്പുഴ ജില്ലയില്‍ നിന്നു തുടക്കമാകും.
(ബൈറ്റ്...,  എ.എന്‍. രാധാകൃഷ്ണന്‍)
ചൈനയ്ക്കനുകൂലമായി പരസ്യനിലപാടുകള്‍ സ്വീകരിക്കുന്ന കൊടിയേരി ബാലകൃഷണനും കമ്യൂണിസ്റ്റ് പാര്‍ട്ടിയും 
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. 
രാജ്യദ്രോഹികളെ പ്രോത്സാഹിപ്പിക്കുന്നത് സിപിഎമ്മാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 
ബിജെപി തൃശൂര്‍ ജില്ല പ്രസിഡന്റ് എ. നാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

NEWS VIDEO'S
NCTV NEWS

NCTV NEWS