• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

'ഈക്ഷ 2018' ഏവരേയും ആകര്‍ഷിക്കുന്നു.


കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ചിരിക്കുന്ന ബിജി കൊങ്ങോര്‍പ്പിള്ളിയുടെ
 ഏകാംഗ ശില്പ പ്രദര്‍ശനം 'ഈക്ഷ 2018' ഏവരേയും ആകര്‍ഷിക്കുന്നു.
 തൃശൂര്‍ ചിത്രശാല ആര്‍ട്ട് ഗ്യാലറിയില്‍  തുടരുന്ന കാഴ്ച എന്ന അര്‍ത്ഥം വരുന്ന 'ഈക്ഷ' ശില്പ പ്രദര്‍ശനം പേര് അന്വര്‍ത്ഥമാക്കുന്നുണ്ട്. 
കളിമണ്ണില്‍  തീര്‍ത്ത കാഴ്ച ലോകമാണ് ബിജിയുടെ ശില്‍പ്പങ്ങള്‍. 
 മാനുഷിക മൂല്യങ്ങളെ മുന്‍നിര്‍ത്തി ചുറ്റുമുള്ള ജനജീവിതം ദൃശ്യവത്ക്കരിക്കാനും, മനുഷ്യത്വ രഹിതമായ പ്രവണതകളെ
 വിമര്‍ശിക്കുവാനുമാണ് ശില്പി എന്ന നിലയില്‍ ബിജി ശ്രമിച്ചിരിക്കുന്നത്. 
കാഴ്ചക്കാരനെ പലതും ഓര്‍മ്മപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് ബിജിയുടെ ശില്പങ്ങള്‍. 
വഴിയരികില്‍ വണ്ടി കാത്തുനില്‍ക്കുന്ന വൃദ്ധന്‍, സൈക്കിള്‍ റിക്ഷയില്‍ വിശ്രമിക്കുന്ന വൃദ്ധനായ റിക്ഷാക്കാരന്‍,
  കുട്ടവഞ്ചിയിലെ മീന്‍ പിടുത്തം, മൂന്ന് നായ്ക്കളുമായി സഞ്ചരിക്കുന്ന കേതാര്‍ നാഥിലെ സന്യാസി
 തുടങ്ങിയവയെല്ലാം തന്നെ ഏവരെയും ആകര്‍ഷിക്കുന്ന ശില്‍പ്പങ്ങളാണ്. 
ഇതിനു മുന്‍പ് മൂന്ന് തവണ ബിജിയുടെ ശില്പങ്ങള്‍ അക്കാദമിയുടെ സംസ്ഥാന പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. 
പ്രദര്‍ശനം 18ന് സമാപിക്കും.

NEWS VIDEO'S
NCTV NEWS

NCTV NEWS