• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ഉള്ളി ഇല്ലാതെ നമുക്കൊക്കെ എന്തു ജീവിതം!


നമ്മെ കരയിക്കുമെങ്കിലും ഉള്ളി ഇല്ലാതെ നമുക്കൊക്കെ എന്തു ജീവിതം! പൊള്ളയായ കാര്യങ്ങളെ കുറിച്ച്‌ 'ഉള്ളി പൊളിച്ചപോലെ' എന്നാണ് പറയാറുള്ളതെങ്കിലും ആരോഗ്യപരമായ കാര്യങ്ങളില്‍ ഉള്ളിയെ കുറിച്ച്‌ ആര്‍ക്കും അങ്ങനെ പറയാന്‍ സാധിക്കില്ല. ധാതുക്കള്‍, വൈറ്റമിനുകള്‍, നിരോക്സീകാരികള്‍ എന്നിവയുടെ ഒരു കലവറയാണ് ഉള്ളി.

പോഷകപരമായ ഘടകങ്ങള്‍ (Nutritional Components)

സള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നതു മൂലമാണ് ഉള്ളിക്ക് ഒരു പ്രത്യേക മണം ഉള്ളത്. ഭക്ഷണയോഗ്യമായ നാരുകള്‍, കാത്സ്യം, ഫോളിക് ആസിഡ്, ബയോട്ടിന്‍, വൈറ്റമിന്‍ ബി6 എന്നിവയും ഉള്ളിയില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ ഒരു നിരോക്സീകാരിയും ഫ്ളാവനോയിഡുമാണ്.

അരോഗ്യപരമായ ഗുണങ്ങള്‍ (Health Benefits)

ക്യാന്‍സറിനുള്ള അപകടസാധ്യത കുറയ്ക്കുന്നു ( Lowers the risk of cancer )

ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ എന്ന സംയുക്തത്തിന് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ചുവന്നുള്ളി, വെളുത്തുള്ളി, ലീക്സ് തുടങ്ങിയ ഉള്ളിവര്‍ഗത്തില്‍പ്പെട്ട പച്ചക്കറികള്‍ കഴിക്കുന്നത് ക്യാന്‍സറിനുള്ള അപകടസാധ്യത കുറയ്ക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫ്ളാവനോയിഡും അലൈല്‍ സള്‍ഫൈഡും ആണ് കുടല്‍, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ക്യാന്‍സറിനുള്ള അപകടസാധ്യത കുറയ്ക്കാന്‍ കാരണമാവുന്നത് എന്നാണ് കരുതപ്പെടുന്നത്.

ആരോഗ്യമുള്ള ഹൃദയം ( Healthy heart )

വെളുത്തുള്ളിയെ പോലെ, ഉള്ളിയും കൊളസ്ട്രോള്‍ നിലയും രക്തസമ്മര്‍ദത്തിന്റെ തോതും കുറയ്ക്കാന്‍ സഹായിക്കുന്നു.

പ്രതിരോധശേഷി (Immunity)

ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ പ്രതിരോധശേഷി ഉയര്‍ത്തുന്നതിനു സഹായകമാവുന്നു. ഉള്ളിയില്‍ കാണപ്പെടുന്ന അല്ലിസിന് ബാക്ടീരിയകളെയും വൈറസിനെയും പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ട്. ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്ബോള്‍ തന്നെ ഉള്ളി (പാകംചെയ്യാതെ) കഴിക്കുന്നത് ജലദോഷത്തെയും പനിയെയും പ്രതിരോധിക്കുന്നതിന് സഹായിക്കും.

ദഹനം ( Digestion )

ഉള്ളിയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതു കാരണം ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ഗ്യാസ്ട്രിക് അള്‍സറിനെ പ്രതിരോധിക്കുന്നതിനും സഹായിക്കും. വായുക്ഷോഭവും ദഹനക്കേടും പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു.

ശ്രദ്ധിക്കുക (Caution):

ഉള്ളി കഴിക്കുന്നതു മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകാം. അതിനാല്‍, പ്രമേഹരോഗമുള്ളവര്‍ ശ്രദ്ധിക്കണം
ഉള്ളി കഴിക്കുന്നത് ദഹനത്തെ സഹായിക്കുമെങ്കിലും അമിതമാകുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ക്കും വയര്‍ എരിച്ചിലിനും കാരണമായേക്കാം.
ഉള്ളി രക്തത്തിന്റെ കട്ടികുറയ്ക്കുമെന്നതിനാല്‍, രക്തം ശരിയായ രീതിയില്‍ കട്ടപിടിക്കാത്ത അസുഖമുള്ളവര്‍ക്ക് ഇത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

NEWS VIDEO'S
NCTV NEWS

NCTV NEWS