• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു. ആനയുടെ കുത്തേറ്റ് ഒരു പാപ്പാന് പരുക്ക്.



ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു. ആനയുടെ കുത്തേറ്റ് ഒരു പാപ്പാന് പരുക്ക്.
 ആനത്താവളത്തിലെ പാപ്പാനായ ഉണ്ണിക്കാണ് കുത്തേറ്റത്. 
ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊമ്പന്‍ വിഷ്ണുവാണ് ഇടഞ്ഞത്.
 ഇതിനിടെ മറ്റ് 2 ആനകള്‍ ഇടഞ്ഞ് ആനത്താവളത്തിന് പുറത്തേക്ക് ഓടുകയായിരുന്നു. 
കൊമ്പന്‍ പീതാംബരനും പിടിയാനയായ ലക്ഷ്്മി കൃഷ്ണ എന്നീ ആനകളാണ് പുറത്തേക്ക് ഓടിയത്. 
പിന്നീട് ആനകളെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെ തളക്കുകയായിരുന്നു.
 കഴിഞ്ഞമാസം പത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ മൂന്ന് ആനകള്‍ വിരണ്ടിരുന്നു.
 ആനകളെ തളയ്ക്കാനുള്ള ശ്രമത്തിനിടെ കുത്തേറ്റ പാപ്പാനായ സുഭാഷ് മരിക്കുകയും ചെയ്തിരുന്നു. 
ഈ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ക്ഷേത്രത്തിലെ ആനത്താവളത്തില്‍ വീണ്ടും ആനകള്‍ വിരണ്ടത്

NEWS VIDEO'S
NCTV NEWS

NCTV NEWS