• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ഒല്ലൂക്കരയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍.


ഒല്ലൂക്കരയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. 
പൊള്ളാച്ചി സ്വദേശി ഫ്രാന്‍സിസിനെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 
തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ ജി.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
അറസ്റ്റിലായ പ്രതി തമിഴ്‌നാട്ടില്‍ നിന്നും തൃശൂരിലേക്ക് കമ്മീഷന്‍ വ്യവസ്ഥയില്
 കഞ്ചാവ് എത്തിക്കുന്ന ആളാണെന്ന് എക്‌സൈസ് സി.ഐ ജി.ഹരികൃഷ്ണന്‍ പറഞ്ഞു. 
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഇരുപത്തി അയ്യായിരം രൂപയോളം വില വരും. 
പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവ് നല്‍കിയ പളനിയില്‍ സ്ഥിരതാമസമാക്കിയ സുര എന്ന മലയാളിയെക്കുറിച്ചും
 കഞ്ചാവ് കൈമാറാന്‍ പറഞ്ഞിരുന്ന അഖില്‍ എന്ന ആളെക്കുറിച്ചും എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

NEWS VIDEO'S
NCTV NEWS

NCTV NEWS