• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ.


 ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. . ഡി.സി.സി.പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ നയിക്കുന്ന തീരദേശ അവകാശ ജാഥയുടെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം തൃശൂര്‍ ചാമക്കാലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യുമന്ത്രി അറിയാതെ ഹെലിക്കോപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടിയും അന്വേഷിക്കണം. ഓഖി ദുരിതാശ്വാസ ഫണ്ടിന്റെ പൂര്‍ണ്ണവിവരം പ്രസിദ്ധീകരിക്കണം. വകമാറ്റി ചിലവഴിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കണം. എ.കെ.ജി.യെ പറ്റി പറഞ്ഞ കാര്യം പാര്‍ട്ടിക്ക് വേണ്ടി തിരുത്തി എന്ന് പറഞ്ഞിട്ടും വി.ടി.ബല്‍റാമിന് നേരെ നടക്കുന്ന കോലാഹലം ഓഖി ദുരന്തത്തിലെ മരണവും, അവരുടെ കുടുംബങ്ങളെ സഹായിക്കുന്നതില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ച്ചയും മറച്ചുവെയ്ക്കാന്‍ വേണ്ടി മനപ്പൂര്‍വ്വ മുണ്ടാക്കുന്ന പ്രകോപനങ്ങളാണെന്നും മുരളീധരന്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സജയ് വയനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.കെ .എഫ് .ഡൊമിനിക്ക്, കെ.ദിലീപ് കുമാര്‍, അനില്‍ പുളിക്കല്‍, ജോസ് വള്ളൂര്‍, നിജിന്‍ ജസ്റ്റിന്‍, ജോസഫ് ടാജറ്റ്, എന്‍.കെ.സുധീര്‍, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു

NEWS VIDEO'S
NCTV NEWS

NCTV NEWS