• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

വാഗ്ദാനം ചെയ്ത ഭൂമി നല്‍കി 225 ദിവസങ്ങളായി ആദിവാസികള്‍ നടത്തി വരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.


കള്ളിച്ചിത്ര കോളനിയിലെ ആദിവാസികള്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമി നല്‍കി 225 ദിവസങ്ങളായി ആദിവാസികള്‍ നടത്തി വരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ. വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. റവന്യൂ വകുപ്പുമായി ആശയ വിനിമയം നടത്തി ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്‌നം പരിഹരിക്കാന്‍ തടസമായിട്ടുള്ളത്. തീഷ്ണമായ സമരത്തെ തുടര്‍ന്ന് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ പോലും അവഗണിക്കുന്ന നടപടി അവസാനിപ്പിച്ച് കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രശ്‌ന പരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നും സി.പി.ഐ. പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

NEWS VIDEO'S
NCTV NEWS

NCTV NEWS