• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങി.


 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങി. അഞ്ച് ദിവസത്തെ പോരാട്ടത്തിനൊടുവില്‍ കലോത്സവ കിരീടം വീണ്ടും കോഴിക്കോട്ടേക്ക്. തുടര്‍ച്ചയായി 12 -ാം വര്‍ഷവും കലാ കിരീടം സ്വന്തമാക്കി കോഴിക്കോട് ജില്ല നേടിയത് 899 പോയിന്റ്. 893 സ്വന്തമാക്കി പാലക്കാട് രണ്ടാമതും 875 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനവും നേടി. 865 പോയിന്റ് നേടി കണ്ണൂര്‍ നാലാം സ്ഥാനവും നേടി. സ്വന്തം തട്ടകത്തില്‍ കലാപൂരത്തിനിറങ്ങിയ തൃശൂര്‍ 864 പോയിന്റുമായി അഞ്ചാം സ്ഥാനവും നേടി. അഞ്ച് ദിവസമായി ശക്തന്റെ മണ്ണില്‍ നടക്കുന്ന കലാപൂരത്തിന്റെ സമാപന സമ്മേളനം പ്രധാന  വേദിയായ നീര്‍മാതളത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രിമാരടക്കമുള്ളവര്‍  ചടങ്ങില്‍ പങ്കെടുത്തു. മൃദംഗമേളവും സംഗീതസായാഹ്നവുമടക്കമുള്ള  പരിപാടികളോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയ്ക്ക്  കൊടിയിറങ്ങിയത്.

NEWS VIDEO'S
NCTV NEWS

NCTV NEWS