• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ഓണമടുത്തു:നേന്ത്രക്കായയ്ക്ക് വില 85 കടന്നു


 

തൃശൂര്‍: കാഴ്ചക്കുലയ്ക്ക് വിപണിയില്‍ 1,500 രൂപ മുതല്‍ 3,000 രൂപ വരെ. കഴിഞ്ഞ ഓണത്തിന് 30 രൂപയുണ്ടായിരുന്ന നാടന്‍ നേന്ത്രക്കായക്ക് ഇക്കുറി 85 രൂപയും. അത്തം പിറക്കുന്നതിന് മുമ്ബ് വരെ 70 രൂപവരെയായിരുന്നു വില. മരോട്ടിച്ചാല്‍, മാന്ദാമംഗലം, പുത്തൂര്‍, തൊട്ടിപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തൃശൂരിലെ വിപണിയിലേക്ക് നേന്ത്രപ്പഴമെത്തുന്നത്. ചില കൃഷിയിടങ്ങളില്‍ നിന്ന് ചിപ്പ്സ് നിര്‍മ്മാതാക്കള്‍ മൊത്തമായി കായ എടുത്തതോടെ വിപണിയില്‍ കായ വരവ് കുറഞ്ഞു. ഇതോടെ മേട്ടുപ്പാളയം പുളിയംപെട്ടി കായയ്ക്ക് ഡിമാന്‍ഡേറി.
മുണ്ടൂര്‍, കേച്ചേരി, കുന്നംകുളം ഭാഗത്ത് നിന്നാണ് പ്രധാനമായും ചെങ്ങാലിക്കോടന്‍ വിഭാഗത്തില്‍പ്പെട്ട കാഴ്ചക്കുലയെത്തുന്നത്.

ലക്ഷണമൊത്ത കാഴ്ചക്കുല ഇന്നലെ വിപണിയില്‍ മൂവായിരം രൂപയ്ക്ക് വരെ വിറ്റുവെന്ന് അയ്യന്തോളിലെ ഒരു വ്യാപാരി പറഞ്ഞു. കായ വില കൂടിയാല്‍ ചിപ്സ് കമ്ബനിക്കാര്‍ക്ക് കോളടിക്കുമെന്നതാണ് വിപണിശാസ്ത്രം. വില കുറഞ്ഞാല്‍ ചിലര്‍ കായ വാങ്ങി വീട്ടില്‍ വറുക്കും. കൂടിയാല്‍ എണ്ണയുടെ ചെലവും മറ്റും നോക്കുമ്ബോള്‍ ഒരു കിലോ റെഡിമെയ്ഡ് ചിപ്സ് വാങ്ങുന്നതാണ് ലാഭമെന്ന് കരുതുന്നവരാണ് ഏറെയും.

400 രൂപയാണ് ഒരു കിലോ ശര്‍ക്കര ഉപ്പേരിക്കും വറുത്തുപ്പേരിക്കും ഇക്കുറി വില. ഡിമാന്‍ഡ് ഏറിയതോടെ പുതിയ ഓര്‍ഡര്‍ എടുക്കുന്നത് നിറുത്തിവച്ചുവെന്ന് തൃശൂരിലെ പ്രമുഖ ചിപ്പ്സ് നിര്‍മ്മാതാക്കള്‍ പറഞ്ഞു. അതേ സമയം ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്ന വാഗ്ദാനവുമായി കിലോയ്ക്ക് മുന്നൂറു രൂപ പ്രകാരം പാലക്കാടന്‍ ചിപ്സും വിപണിയിലുണ്ട്.

 

NEWS VIDEO'S
NCTV NEWS

NCTV NEWS