Main
All Categories

Uploaded at 4 days ago | Date: 14/01/2020 10:20:15

തൃശൂര്‍ മണ്ണുത്തി മുല്ലക്കരയില്‍ വൃദ്ധക്ക് ലഭിച്ചത് ചെള്ളു നിറഞ്ഞ അരി. മുല്ലക്കരയിലെ  റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അരിയിലാണ് ജീവനുള്ള ചെള്ളുകള്‍ അടക്കം കിട്ടിയത്. അന്ത്യോദയ റേഷന്‍കാര്‍ഡ് ഉടമ 75 വയസ്സുള്ള അമ്മിണിക്ക് ലഭിച്ച 28 കിലോ അരിയിലാണ് ജിവനുളള ചെള്ളുകള്‍  കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഇവര്‍ അരി വാങ്ങിയത്. ഞായറാഴ്ച ചോറ്  വേവിക്കുന്നതിനായി സഞ്ചി തുറന്നതോടെ ചെള് നിറഞ്ഞ നിലയില്‍ ആയിരുന്നു ലഭിച്ച െവള്ളരി. ഞായറാഴ്ച മുടക്കം ആയതിനിനാല്‍ തിങ്കളാഴ്ച അരി റേഷന്‍ കടയില്‍ തിരിച്ചുനല്‍കും. അരിയുടെ സാമ്പിള്‍ അടക്കം എടുത്ത്  പരാതി നല്‍കുന്നതിന് ഒരുങ്ങുകയാണ് ഇവര്‍. ഭക്ഷ്യ ഭദ്രത നിയം അനുസരിച്ച് ഭക്ഷണം പൗരെന്റ അവകാശമാണ്. അതുകൊണ്ട് തന്നെ ഭക്ഷ്യയോഗ്യമായ അരിയാണ് നല്‍േകണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ നിയമപരമായി  പൗരന് നേരിടാം. തൃശൂര്‍ താലൂക്കില്‍ ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണത്തില്‍  വീഴ്ചകള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വിവിധ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ പൊതുവിതരണ വകുപ്പ് വിജിലന്‍സ് സംഘം പരിശോധനയും നടന്നിട്ടുണ്ട്.  പൊതുവിതരണ മന്ത്രിക്കും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കും ചെള്ളുനിറഞ്ഞ അരിയുടെ സാമ്പിള്‍ അമ്മിണിയും കുടുംബവും അയച്ചു കൊടുക്കും.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.